
പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള റോപ് വേ പദ്ധതിക്കായുള്ള കേന്ദ്രസംഘത്തിന്‍റെ പരിശോധന പൂർത്തിയായി. ഒരാഴ്ചയ്ക്കുള്ളിൽ കേന്ദ്രാനുമതി ലഭിച്ചേക്കും. ചരക്ക് നീക്കവും അത്യാവശ്യ സാഹചര്യങ്ങളിൽ രോഗികളെ സന്നിധാനത്ത് നിന്നും പമ്പയിലെത്തിക്കാനും റോപ് വേ സഹായമാകും.
ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷമാണ് റോപ് വേ പദ്ധതി അനുമതിക്കായുള്ള കേന്ദ്ര പരിശോധന. കേന്ദ്ര വനം വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ സന്നിധാനം തുടങ്ങി പമ്പ ഹിൽടോപ്പ് വരെയുള്ള ഭാഗം പരിശോധിച്ചു. ടവറുകൾ സ്ഥാപിക്കുന്ന ഓരോ ഭാഗവും പ്രത്യേകം അടയാളപ്പെടുത്തി. വിശദമായ രൂപരേഖ പെരിയാർ കടുവാ സങ്കേതത്തിലെയും, റാന്നി വനം ഡിവിഷനിലെയും ഉദ്യോഗസ്ഥർ കേന്ദ്ര സംഘത്തിനോട് വിശദീകരിച്ചു. വനം വകുപ്പിന്‍റേത് ഉള്‍പ്പെടെ രണ്ട് വട്ട അന്തിമ പരിശോധന കൂടി പൂർത്തിയായാൽ നിർമാണം തുടങ്ങാനാവും. ഇരുപത്തി നാല് മാസം കൊണ്ട് പദ്ധതി യാഥാർഥ്യമാക്കും.
നഷ്ടപ്പെടുന്ന വനഭൂമിക്കു പകരം വനം വകുപ്പിന് റവന്യൂ ഭൂമി സർക്കാർ കൈമാറിയിട്ടുണ്ട്. കേന്ദ്ര സംഘത്തിന്‍റെ അനുമതി ലഭിച്ചാൽ മറ്റ് നടപടികൾ വേഗത്തിലാക്കാൻ കഴിയുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ചരക്കു നീക്കത്തിനും അത്യാവശ്യ ഘട്ടങ്ങളിൽ രോഗികളെ എത്തിക്കുന്ന എയർ ആംബുലൻസായും റോപ് വേ പ്രവർത്തിപ്പിക്കാനാവും

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group