ശബരിമല സ്ട്രോങ് റൂമിലെ കണക്കെടുപ്പ് തുടങ്ങി ; ജസ്റ്റിസ് കെ.ടി. ശങ്കരൻ സന്നിധാനത്തെത്തി

ശബരിമല സ്ട്രോങ് റൂമിലെ കണക്കെടുപ്പ് തുടങ്ങി ; ജസ്റ്റിസ് കെ.ടി.  ശങ്കരൻ സന്നിധാനത്തെത്തി
ശബരിമല സ്ട്രോങ് റൂമിലെ കണക്കെടുപ്പ് തുടങ്ങി ; ജസ്റ്റിസ് കെ.ടി. ശങ്കരൻ സന്നിധാനത്തെത്തി
Share  
2025 Oct 12, 09:49 AM
book

പമ്പ: ഹൈക്കോടതി നിർദേശാനുസരണം, ശബരിമല സ്ട്രോങ് റൂമിലെ ഉരുപ്പടികളുടെ കണക്കെടുപ്പ് തുടങ്ങി. അമിക്കസ് ക്യൂറിയായി ഹൈക്കോടതി നിയമിച്ച റിട്ട. ജസ്റ്റിസ് കെ.ടി. ശങ്കരനാണ് രണ്ടുദിവസത്തെ പരിശോധന നടത്തുന്നത്. ശനിയാഴ്‌ച രാത്രിയാണ് പമ്പയിലെത്തിയത്. ശനിയാഴ്‌ച രാവിലെ മലകയറി.


ശബരിമലയിൽ ഓരോ വർഷവും അമൂല്യങ്ങളായ ഉരുപ്പടികൾ സമർപ്പിക്കപ്പെടുന്നുണ്ട്. ദേവസ്വം മഹസറിൽ രേഖപ്പെടുത്തിയിട്ടുള്ള ഇവയെല്ലാം സ്ട്രോങ് റൂമിൽ ഉണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ദേവസ്വം സ്പെഷ്യൽ കമ്മിഷണർ, ശബരിമല സ്പെഷ്യൽ ഓഫീസർ, തിരുവാഭരണം കമ്മിഷണർ, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ, ദേവസ്വം ഗോൾഡ് സ്മിത്ത്, ദേവസ്വം വിജിലൻസ് പ്രതിനിധി എന്നിവർ മാത്രമാണ് പരിശോധനാസ്ഥലത്തുള്ളത്.


നവീകരണം പൂർത്തിയാക്കി തിരികെയെത്തിച്ച, ദ്വാരപാലകശില്പങ്ങളുമായി ബന്ധപ്പെട്ട പാളികളും പരിശോധിക്കും. തിങ്കളാഴ്‌ച ആറന്മുളയിലെ സ്ട്രോങ് റൂം പരിശോധിക്കും.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI