
കല്പറ്റ: സംസ്ഥാനസർക്കാർ 2009-ൽ നടപ്പാക്കി തുടർന്നുപോരുന്ന പ്രവാസി ക്ഷേമനിധിയിലേക്ക് കേന്ദ്രസർക്കാരിൻ്റെ വിഹിതം അനുവദിക്കണമെന്ന് കേരള പ്രവാസിസംഘം ആവശ്യപ്പെട്ടു. കേരള പ്രവാസിസംഘം സംസ്ഥാനവ്യാപകമായി രാജ്ഭവന്റെമുന്നിലും വിവിധ ജില്ലാകേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകൾക്കുമുന്നിലും രാപകൽ സമരംനടത്തി. കല്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി. ഷാഫിജ ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡൻ്റ് കെ.കെ. നാണു അധ്യക്ഷതവഹിച്ചു. സെക്രട്ടറി സരുൺ മാണി, പി. സെയ്‌ദ്, കെ.ടി. അലി, മുഹമ്മദ് പഞ്ചാര, പി.ടി. മൻസൂർ, സി.കെ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group