
വാഴയൂർ വാഴക്കൃഷിക്ക് പേരുകേട്ട വാഴയൂരിലെ കൃഷിഭവന് ഇനി ഡിജിറ്റൽ കൃഷിഭവൻ പെരുമ. 'കിസാൻ ഫ്രൻഡ് എന്ന വെബ് പോർട്ടൽ/ആപ്പ് വഴി കൃഷിഭവൻ ഇപ്പോൾ പൂർണമായും പേപ്പർ രഹിത ഓഫീസായി മാറി, ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്ന സംസ്ഥാനത്തെ ആദ്യത്തെ കൃഷിഭവനാണ് വാഴയൂരിലേത്.
ഗ്രാമപ്പഞ്ചായത്തിൻ്റെ ഈ വർഷത്തെ ജനകീയാസൂത്രണ നൂതന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. കർഷകൻ കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വാസുദേവൻ പ്രത്യേക താത്‌പര്യമെടുത്താണ് പ്രാവർത്തികമാക്കിയത്. ടി.പി. വാസുദേവൻ കിസാൻ ഫ്രൻഡ് വെബ് പോർട്ടൽ ലോഞ്ചിങ് നടത്തി, ക്ഷേമസമിതിയധ്യക്ഷ പി. പ്രസീത, കെ.പി. രാജൻ, അബ്ദുൾ അസീസ്, കൃഷി ഓഫീസർ എം.കെ. ബിലാൽ തുടങ്ങിയവർ പങ്കെടുത്തു.
വെബ് പോർട്ടലിന്റെ നേട്ടങ്ങൾ
പേപ്പറുകളുടെ ഉപയോഗം പരമാവധി കുറച്ച് അപേക്ഷകളും റിപ്പോർട്ടുകളും ഇനി ഓൺലൈനായി സമർപ്പിക്കാം. ഇതുവഴി നടപടിക്രമങ്ങളിലെ കാലതാമസം പൂർണമായി ഒഴിവാകും.
ഒറ്റത്തവണ മാത്രം വിവരങ്ങൾ നൽകിയാൽ മതി. വിവിധ പദ്ധതികൾക്ക് ഓരോ തവണ അപേക്ഷിക്കുമ്പോഴും ആധാർ, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ രേഖകളുടെ കോപ്പികൾ ആവർത്തിച്ച് സമർപ്പിക്കേണ്ടതില്ല.
ഓൺലൈൻ സന്ദർശക രജിസ്റ്ററിൽ കർഷകരുടെ ആവശ്യങ്ങൾ ഓൺലൈനായി രേഖപ്പെടുത്തുന്നതിനാൽ വേഗത്തിലും സുതാര്യമായും സേവനങ്ങൾ ഉറപ്പാക്കും.
സുതാര്യതയും ആധുനികവത്കരണവുമാണ് പരിഷ്‌കരണത്തിൻ്റെ പ്രധാന നേട്ടം. കർഷകർക്ക് ഓഫീസുകൾ കയറിയിറങ്ങുന്നത് പരമാവധി ഒഴിവാക്കാനാകും. വീട്ടിലോ കൃഷിയിടങ്ങളിലോ നിന്ന് കൃഷിഭവനുമായി ബന്ധപ്പെടാം.
കൃഷിഭവൻ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുകയും കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്യാം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group