സംസ്ഥാനത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റും -മന്ത്രി ആർ. ബിന്ദു

സംസ്ഥാനത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റും -മന്ത്രി ആർ. ബിന്ദു
സംസ്ഥാനത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റും -മന്ത്രി ആർ. ബിന്ദു
Share  
2025 Oct 12, 09:41 AM
book

തൃശ്ശൂർ സംസ്ഥാനത്തെ നവവൈജ്ഞാനികസമൂഹമായി മാറ്റുക എന്ന പ്രഖ്യാപിതലക്ഷ്യവുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നതെന്ന് മന്ത്രി ആർ. ബിന്ദു, തൃശ്ശൂർ ഗവ. എൻജിനീയറിങ് കോളേജിൽ നടന്ന സിൽ പൂരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നാലുവർഷത്തെ ബിരുദപ്രോഗ്രാമുകളിൽ എല്ലാ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലും സ്‌കിൽ ഡിവലപ്മെന്റ് ഓൺട്രപ്രണേഴ്‌സ് സെൽ സജീവമായി പ്രവർത്തനമാരംഭിച്ചു. വിദ്യാർഥികളെ തൊഴിലന്വേഷകരിൽനിന്ന് തൊഴിൽസ്രഷ്‌ടാക്കളായും തൊഴിൽദായകരായും മാറ്റാൻ വേണ്ട എല്ലാ പിന്തുണയും സർക്കാർ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.


വിജ്ഞാനകേരളം ജനകീയ കാംപെയ്‌ൻ്റെ ഭാഗമായി കേരളത്തിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളെ പങ്കെടുപ്പിച്ചാണ് സ്‌കിൽ പൂരം എന്ന പേരിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അധ്യക്ഷനായി. വിജ്ഞാനകേരളം ഉപദേഷ്‌ടാവ് ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി,


ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലതാ ചന്ദ്രൻ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ബിജു പി. അലക്‌സ്, നാഷണൽ സർവീസ് സ്‌കീം സംസ്ഥാന ഓഫീസർ ഡോ. ഡി. ദേവപ്രിയ, തൃശ്ശൂർ ഗവ. എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. പി.എ. സോളമൻ, കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് അംഗം ഡോ. കാവുമ്പായി ബാലകൃഷ്‌ണൻ, മഹാത്മാഗാന്ധി സർവകലാശാലാ സിൻഡിക്കേറ്റ് അംഗം ഡോ. ടി.വി. സുജ, ജില്ലാ അക്കാദമിക് കോഡിനേറ്റർ ഡോ. എം.പി. ഗിലേഷ്, കെ ഡിസ്ക്‌ക് മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണ‌ൻ എന്നിവർ പ്രസംഗിച്ചു.


സംസ്ഥാനത്തെ അഞ്ഞൂറിലേറെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്നുള്ള പ്ലേസ്മെന്റ് ഓഫീസർമാരും എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർമാരും വിദ്യാർഥിപ്രതിനിധികളും ശില്പശാലയിൽ പങ്കെടുത്തു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI