
ശാസ്താംകോട്ട :ശാസ്‌താംകോട്ട ശുദ്ധജലതടാകതീരം പച്ചപ്പണിയിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന നേച്ചർ പാർക്കിൻ്റെ ഉദ്ഘാടനം തിങ്കളാഴ്‌ച നടക്കും. പത്തേക്കർ വരുന്ന തടാകതീരത്തെ കുന്നുകളിലും ചരിവുകളിലുമായി 1,500 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുന്ന വിപുലമായ പദ്ധതിയാണിത്. 25 ലക്ഷം രൂപ ചെലവിട്ട് സംസ്ഥാന തണ്ണീർത്തട അതോറിറ്റി, ശാസ്താംകോട്ട മണ്ണുസംരക്ഷണവകുപ്പ് ഓഫീസ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
കദളീവനം, പൂങ്കാവനം, ശലഭോദ്യാനം, ഔഷധോദ്യാനം, പനന്തോട്ടം എന്നിവയാണ് പാർക്കിലുണ്ടാകുക. തടാകതീര സംരക്ഷണപ്രവൃത്തികളുടെ ഭാഗമായാണ് തുക അനുവദിച്ചത്. തീരസൗന്ദര്യവത്കരണത്തിനൊപ്പം സംരക്ഷിത തീരത്തുനിന്നു തടാകത്തിലേക്കുള്ള മണ്ണൊലിപ്പും മാലിന്യംതള്ളലും തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. തണൽമരങ്ങൾ, ഫലവൃക്ഷങ്ങൾ, പന ഒൗഷധസസ്യങ്ങൾ, പൂച്ചെടികൾ എന്നിവയാണ് പല തട്ടുകളിലായി പ്രത്യേകം നട്ടുപരിപാലിക്കുക. അഞ്ചുമുതൽ രണ്ടുവരെ മീറ്റർ അകലത്തിൽ ശാസ്ത്രീയമായാണ് നടീൽ
തൈ നട്ടശേഷമുള്ള പരിപാലനം ശാസ്‌താംകോട്ട പഞ്ചായത്ത് എൻആർഇജിഎസ് തൊഴിലാളികൾക്കാണ്. തൈകൾ വളർന്ന് പിപ്പപ്പണിയുന്നതോടെ തീരം ഹരിതപാർക്കാക്കി മാറ്റുകയാണ് ലക്ഷ്യം. അതു വിനോദസഞ്ചാര സാധ്യതകൾക്കും പ്രയോജനപ്പെടുമെന്നാണ് കണക്കാക്കുന്നത്. തൈ നട്ടിട്ടു പോകുന്നതിനു പകരം പരിപൂർണ സംരക്ഷണമൊരുക്കി വളർത്തിയെടുക്കുകയാണ് ലക്ഷ്യം.
തിങ്കളാഴ്ച്‌ച വൈകീട്ട് തടാകതീരത്ത് നടക്കുന്ന ചടങ്ങിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ. സുന്ദരേശൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുക്കുമെന്ന് ശാസ്താംകോട്ട മണ്ണുസംരക്ഷണ ഓഫീസർ എസ്. അരുൺകുമാർ അറിയിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group