
മലപ്പുറം: കാലിക്കറ്റ് സർവകലാശാല ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാകും വരെ ക്ലാസുകള്‍ ഉണ്ടാകില്ല. ഹോസ്റ്റലുകളില്‍ നിന്നും ഒഴിയാൻ വിദ്യാർഥികള്‍ക്ക് നിർദേശം നല്‍കി.ക്യാംപസില്‍ ഉണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ട് ഡിപാർട്ട്‌മെന്റ് സ്റ്റുഡന്റ് യൂണിയൻ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെയാണ് സർവകലാശാല ക്യാംപസിനുള്ളില്‍ സംഘർഷം ഉടലെടുത്തത്.എസ്‌എഫ്‌ഐ-യുഡിഎസ്‌എഫ് പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടി . ഇതിന്റെ പശ്ചാത്തലത്തിലാണ് സർവ്വകലാശാല ക്യാംപസ് പoന വകുപ്പുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നത്.
എസ്‌എഫ്‌ഐ അനധികൃത ബാലറ്റ് പേപ്പർ കൗണ്ടിങ് സെന്ററില്‍ കൊണ്ടുവന്നതായി യുഡിഎസ്‌എഫ് ആരോപിച്ചിരുന്നു. ഇത് തടയാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായതെന്നും യുഡിഎസ്‌എഫ് പറയുന്നു.റിട്ടേണിങ് ഓഫിസർ ഒപ്പിടാത്ത ബാലറ്റ് പേപ്പറുകള്‍ പരിഗണിക്കരുതെന്ന യുഡിഎസ്‌എഫ് ആവശ്യത്തെ തുടർന്നാണ് വോട്ടെണ്ണുന്നതിനിടെ തർക്കം തുടങ്ങിയത്. സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലും പുറത്തും കനത്ത സംഘർഷമാണ് ഇന്നലെ ഉണ്ടായത്. സംഘർഷത്തിനിടെ വോട്ടെണ്ണല്‍ നടക്കുന്ന ഇഎംഎസ് സെമിനാർ കോപ്ലക്‌സിന്റെ വാതിലടക്കം തകർന്നിരുന്നു.20 ലേറ പേർക്ക് പരിക്കേറ്റു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group