
മയ്യഴി മാഹി ബസിലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ ഏഴാംദിനത്തിലേക്ക്, ആറാംദിവസം വെള്ളിയാഴ്‌ച രാവിലെ ഏഴുമുതൽ ദിവ്യബലികൾ നടന്നു. വൈകിട്ട് ഫാ. എസ്.ഡേവിഡ് സഹായരാജ്, ഫാ. എ.ജെ.പോൾ എന്നീ വൈദികരുടെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ചു.
ദിവ്യബലിയിലും തുടർന്ന് നടന്ന നൊവേന, പ്രദക്ഷിണം, ആരാധന എന്നിവയിലും നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. ജോവാൻ ഓഫ് ആർക്ക് കുടുംബയൂണിറ്റ് നേതൃത്വം നൽകി. റെക്‌ടർ സെബാസ്റ്റ്യൻ കാരക്കാട്ട്, സഹവികാരിമാരായ ഫാ. ബിനോയി അബ്രഹാം, ഫാ. ബിബിൻ ബെനറ്റ് എന്നിവർ രാവിലെ മുതൽ നടന്ന ദിവ്യബലികൾക്കും തിരുചടങ്ങുകൾക്കും കാർമികത്വം വഹിച്ചു.
ശനിയാഴ്ച രാവിലെ ഏഴുമുതൽ ദിവ്യബലികൾ അർപ്പിക്കും. വൈകിട്ട് ആറിന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. ആൻസിൽ പീറ്റർ കാർമികത്വം വഹിക്കും. ദിവ്യബലിക്കുശേഷം നൊവേനയും പ്രദക്ഷിണവും ആരാധനയും നടക്കും. ഞായറാഴ്‌ച രാവിലെ ഏഴുമുതൽ തുടർച്ചയായി ദിവ്യബലികൾ ഉണ്ടാകും. വൈകിട്ട് ആറിന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് കണ്ണൂർ രൂപതാ മെത്രാൻ ഡോ, അലക്‌സ് വടക്കുംതല കാർമികത്വം വഹിക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group