മീനിന് വിലയില്ലാകാലം; എവിടെയും കുഞ്ഞൻമത്തി

മീനിന് വിലയില്ലാകാലം; എവിടെയും കുഞ്ഞൻമത്തി
മീനിന് വിലയില്ലാകാലം; എവിടെയും കുഞ്ഞൻമത്തി
Share  
2025 Oct 11, 08:38 AM
book

ചെറുവത്തൂർ: കാസർകോടൻ തീരത്തിപ്പോൾ കുഞ്ഞൻമത്തിയുടെ ചാകരയാണ്. കടൽതീരത്ത്കൂടി നടന്നുപോകുന്നവർക്കും കുഞ്ഞൻമത്തി വാരിയും കോരിയുമെടുക്കാം ഇഷ്ടംപോലെ. വലിയപറമ്പ് കടൽ തീരത്ത് കഴിഞ്ഞദിവസം പലഭാഗങ്ങളിൽ നിന്നെത്തിയവരുടെ ഉത്സവമായിരുന്നു. സാധാരണ കിട്ടാറുള്ള നാടൻ മത്തിയല്ലിത്.


ഇന്ത്യൻ കടൽ തിരത്തെ കുഞ്ഞുമത്തികളെല്ലാം കരവലിക്കുന്ന ബോട്ടുകാരും വള്ളക്കാരും നേരത്തെ പിടിച്ച് കരയ്ക്കെത്തിച്ചു. ഒമാൻ, ഗോവൻ തീരങ്ങളിൽനിന്നും മറ്റുമെത്തിയ കുഞ്ഞൻമത്തിയാണിപ്പോൾ കേരളതീരത്ത് അടിയുന്നത്. കുഞ്ഞൻമത്തിക്ക് മീൻചന്തകളിലും ആവശ്യക്കാർ കുറഞ്ഞു. 50 രൂപയ്ക്ക് രണ്ടുകിലോ മത്തി. വിൽക്കാൻ കൊണ്ടുവന്നതിൽ ബാക്കിയാകുന്നവ വഴിയിൽ കളയുന്ന സ്ഥിതിയാണിപ്പോൾ.


തുറമുഖത്തും കുഞ്ഞൻമത്തിക്ക് വിലയില്ല


മീൻപിടിച്ചെത്തുന്ന വള്ളങ്ങളിൽനിന്ന് മതിപ്പ് വിലയ്ക്കെടുക്കുന്ന കച്ചവടക്കാർ മംഗളൂരുവിലെ വളം നിർമാണ കമ്പനികളിലേക്കാണ് മൊത്തമായും കയറ്റിക്കൊണ്ടുപോകുന്നത്. ഒരുപെട്ടി (80 കിലോ) മത്തി 700 രൂപയ്ക്കാണ് കഴിഞ്ഞദിവസം വള്ളക്കാർ മൊത്തക്കച്ചവടക്കാർക്ക് കൊടുത്തത്. കാസർകോട്ടെ തുറമുഖങ്ങളിലെത്തുന്ന കുഞ്ഞൻമത്തി മംഗളൂരുവിലെ വളം നിർമാണ കമ്പനികളിലേക്കാണിപ്പോൾ കയറ്റിക്കൊണ്ടുപോകുന്നത്. മംഗളൂരുവിലെ കമ്പനികളിൽനിന്ന് കച്ചവടക്കാർക്ക് ഒരുകിലോ മത്തിക്ക് 22 രൂപവരെ കിട്ടിയിരുന്നു. വെള്ളിയാഴ്‌ച 18 രൂപയായി കുറഞ്ഞു. മംഗളൂരുതീരങ്ങളിൽനിന്നും സംസ്ഥാനത്തെ മറ്റ് തുറമുഖങ്ങളിൽനിന്നും കുഞ്ഞൻമത്തി ധാരാളം മംഗളൂരുവിലേക്ക് കയറ്റിക്കൊണ്ടുവരാൻ തുടങ്ങിയതോടെ സംഭരണം കുറഞ്ഞ വളംനിർമാണ കമ്പനിക്കാർ മടക്കി അയക്കാനും തുടങ്ങി. ഇത് മീൻപിടിത്ത മേഖലയിൽ വലിയ പ്രതിസന്ധിക്ക് കാരണമായി. കയറ്റിക്കൊണ്ടുപോകുന്ന വാഹനത്തിൻ്റെ ഇന്ധനച്ചെലവുപോലും കിട്ടുന്നില്ലെന്ന് കച്ചവടക്കാർ പറയുന്നു.


വെളുത്ത ആവോലിയും അയക്കുറയും പിടിച്ചുനിന്നു


: കുഞ്ഞൻമത്തിയും അയലയും മറ്റ് മീനുകളും കൂടുതലായെത്താൻ തുടങ്ങിയതോടെ ആവോലി, അയക്കൂറ ഒഴിച്ചുള്ള മീനുകൾക്ക് വില കുത്തനെ കുറഞ്ഞു. ചെറുവത്തൂർ തുറമുഖത്ത് വെള്ള ആവോലിക്ക് കിലോ 800 മുതൽ 1,000 രൂപയും വരെയും അയക്കൂറയ്ക്ക് 500 മുതൽ 800 രൂപവരെയും ഈടാക്കി. മംഗളൂരുവിൽനിന്നും ഗോവയിൽനിന്നും കറുത്ത ആവോലി ധാരാളത്തുന്നത് സാധാരണക്കാർക്ക് ആശ്വാസം. 200 മുതൽ 300 രൂപയാണ് വില. മുള്ളൻ, ചരു തുടങ്ങിയവ 50 രൂപയ്ക്ക് ഒരുകിലോവരെ സാധാരണക്കാരുടെ കൈകളിലെത്തുന്നു. കടൽമീൻ വരവ് കൂടിയതോടെ പുഴമീനിനും വിലകുറഞ്ഞു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI