
വടകര : ഷാഫി പറമ്പിൽ എംപിടായ ആക്രമിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് വടകരയിൽ യുഡിഎഫ് ആർഎംപിഐ പ്രകടനംനടത്തി. പാറക്കൽ അബ്ദുള്ള, കോട്ടയിൽ രാധാകൃഷ്‌ണൻ, എൻ.പി. അബ്ദുള്ള ഹാജി, സതീശൻ കുരിയാടി, എം. ഫൈസൽ, വി.കെ. അസ്‌സ്, പി.എസ്. രഞ്ജിത്ത്കുമാർ, വി.കെ. പ്രേമൻ, പി.കെ.സി. റഷീദ്, നജീബ്, ഷാജിത്ത്, പി.സി. നജീബ്, സി.എം. കരീം, ഹാഷ്യം പി.വി., സുധീഷ്, നജ്‌മൽ പി.ടി.കെ., വി.എം. വിനു, ശരണ്യ, അഫ്‌നാസ് ചോറോട്, രഞ്ജിത്ത് കണ്ണോത്ത്, ആർ. സിറാജ്, അജിനാസ് യു, അനസ് കെ., അഷ്റഫ് മുട്ടത്ത് എന്നിവർ നേതൃത്വംനൽകി.
മണിയൂർ: കുറുന്തോയിൽ യുഡിഎഫ് പ്രതിഷേധസംഗമവും പ്രകടനവും നടത്തി. ചാലിൽ അഷ്റഫ്, സുബൈർ, രാധാകൃഷ്‌ണൻ ഒത്തയോത്, സുരേഷ് കുറ്റിലാട്ട്, ഫഹദ് ഇസ്‌മായിൽ ചില്ല, കെ.കെ. ബാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.
കുറ്റ്യാടി: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്കും ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ ഉൾപ്പടെയുള്ള യുഡിഎഫ് നേതാക്കൾക്കും നേരേയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കുറ്റ്യാടിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.
പ്രമോദ് കക്കട്ടിൽ, ശ്രീജേഷ് ഊരത്ത്, വി.പി. ദുൽഖിഫിൽ, പി.കെ. സുരേഷ്, മഠത്തിൽ ശ്രീധരൻ, സി.വി. അജിത്ത്, കെ.പി. അബ്‌ദുൾ മജീദ്, പി.പി. ആലിക്കുട്ടി, സി.കെ. രാമചന്ദ്രൻ, മംഗലശ്ശേരി ബാലകൃഷ്‌ണൻ, ടി. സുരേഷ് ബാബു, എ.ടി. ഗീത തുടങ്ങിയവർ പങ്കെടുത്തു.
ഷാഫി പറമ്പിൽ എംപിക്കുനേരേയുണ്ടായ പോലീസ് അതിക്രമത്തിൽ കോൺഗ്രസ് നേതാക്കളായ കെ. ബാലനാരായണൻ, വി.എം. ചന്ദ്രൻ, കെ.ടി. ജെയിംസ്, ബവിത്ത് മലോൽ, രാഹുൽ ചാലിൽ തുടങ്ങിയവർ പ്രതിഷേധിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group