തദ്ദേശവാർഡ് സംവരണം: നറുക്കെടുപ്പ് 13 മുതൽ

തദ്ദേശവാർഡ് സംവരണം: നറുക്കെടുപ്പ് 13 മുതൽ
തദ്ദേശവാർഡ് സംവരണം: നറുക്കെടുപ്പ് 13 മുതൽ
Share  
2025 Oct 08, 10:17 AM

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു സംവരണ വാർഡുകളുടെ നറുക്കെടുപ്പ് 13 മുതൽ 16 വരെ നടക്കും. 941 ഗ്രാമപ്പഞ്ചായത്തുകളിലേക്ക് ഈ ദിവസങ്ങളിൽ അതതു കളക്ടറേറ്റുകളിലാകും നറുക്കെടുപ്പ്. ബ്ലോക്ക് പഞ്ചായത്തുകളിലേത് 18-ന് പത്തിന് നടക്കും. 14 ജില്ലാ പഞ്ചായത്തുകളുടേത് 21-ന് പത്തിന് നടക്കും.


17-ന് തിരുവനന്തപുരം സ്വരാജ് ഭവൻ കോൺഫറൻസ് ഹാളിൽ രാവിലെ 10-ന് തിരുവനന്തപുരം കോർപ്പറേഷനിലെയും രണ്ടിന് കൊല്ലം കോർപ്പറേഷനിലെയും വാർഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് നടത്തും.


18-ന് കൊച്ചി കോർപ്പറേഷൻ ടൗൺഹാളിൽ രാവിലെ 10-ന് കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെയും, 11.30-ന് തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷനിലെയും നറുക്കെടുപ്പ് നടത്തും.


21-ന് കോഴിക്കോട് ടൗൺഹാളിൽ രാവിലെ 10-ന് കോഴിക്കോട് കോർപ്പറേഷനിലെയും, 11.30-ന് കണ്ണൂർ കോർപ്പറേഷനിലെയും നറുക്കെടുപ്പ് നടത്തും.


മട്ടന്നൂർ ഒഴികെയുള്ള 86 മുനിസിപ്പാലിറ്റികളിലേക്കുള്ള സംവരണ വാർഡ് നറുക്കെടുപ്പ് 16-ന് 10-ന് അതത് ജില്ലകളിലെ വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥലങ്ങളിൽ നടക്കും. കൂടുതൽ വിവരങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ https://www.sec.kerala.gov.in/

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI