
പനാജി: പോർച്ചുഗൽ സൂപ്പർ സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡൊ ഇന്ത്യയിൽ കളിക്കുമെന്നതിൽ ശുഭപ്രതീക്ഷ. എ.എഫ്‌സി ചാമ്പ്യൻസ് ലീഗ് (രണ്ട്) ഗ്രൂപ്പ് മത്സരത്തിൽ എഫ്‌സി ഗോവയെ നേരിടുന്ന സൗദി ക്ലബ് അൽ നസ്‌റിന്റെ ടീം പട്ടികയിൽ ക്രിസ്റ്റ്യാനോയെ ഉൾപ്പെടുത്തിയതാണ് പ്രതീക്ഷയാവുന്നത്. കൂടാതെ താരം ഇന്ത്യൻ വിസയ്ക്കായും അപേക്ഷിച്ചിട്ടുണ്ട്. ഗോവ ടീമും ക്രിസ്റ്റ്യാനോ കളിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗ്രൂപ്പ് ഡി-യിൽ ഇറാഖ് ടീം അൽ സവ്റയ്ക്കും താജിക് ക്ലബ് ഇസ്‌തിക്കോളിനും എതിരായ അൽ നസ്‌റിൻ്റെ മത്സരങ്ങളിൽ താരം ഇല്ലായിരുന്നു. ഇതോടെ ക്രിസ്റ്റ്യാനോ ഇന്ത്യയിലും കളിക്കാനെത്തില്ലെന്ന ആശങ്കയുണ്ടായിരുന്നു. ഇതിനിടയിലാണ് ഇന്ത്യൻ ആരാധകർക്ക് പ്രതീക്ഷപകർന്ന് താരം വിസയ്ക്ക് അപേക്ഷനൽകിയത്. ക്ലബ്ബുമായുള്ള കരാർപ്രകാരം എവേ മത്സരങ്ങളിൽ പങ്കെടുക്കാൻ ക്രിസ്റ്റോനോയെ നിർബന്ധിക്കാനാവില്ല.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group