
കല്പറ്റ: സർക്കാർ ടൗൺഷിപ്പിനായി ഏറ്റെടുത്ത സ്ഥലത്ത് കല്പറ്റ ജനറൽ ആശുപത്രിക്ക് 10 ഏക്കർ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് സിപിഎം ജില്ലാകമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. ജനറൽ ആശുപത്രിയിൽ (ക്രിട്ടിക്കൽ കെയർ യൂണിറ്റ് സ്ഥാപിക്കുന്നതിന് 28 കോടി സർക്കാർ അനുവദിച്ചു. മറ്റു ചില പദ്ധതികൾക്കായി 43 കോടി ഫണ്ട് അനുവദിച്ചിട്ടുണ്ട്.
എന്നാൽ, നിലവിലെ ആശുപത്രിയിലെ സ്ഥലപരിമിതിമൂലം അനുവദിക്കപ്പെട്ട ഫണ്ട് ഉപയോഗിച്ച് പദ്ധതികൾ ആരംഭിക്കാൻ കഴിയാതെ മുടങ്ങിക്കിടക്കുകയാണ്. നിലവിൽ എൽസ്റ്റൺ എസ്റ്റേറ്റ് പ്രദേശത്തെ കുട്ടികളുൾപ്പെടെ പഠിക്കുന്ന കല്പറ്റ ഗവ. എൽപി സ്‌കൂൾ കെട്ടിടം കാലപ്പഴക്കമുള്ളതും പുതിയ കെട്ടിടനിർമാണത്തിന് സ്ഥലപരിമിതിയുള്ളതിനാൽ സ്കൂളിന്റെ പ്രവർത്തനം ടൗൺഷിപ്പിലേക്ക് മാറ്റാൻ സ്ഥലം അനുവദിക്കണമെന്നും നിവേദനത്തിൽ അഭ്യർഥിച്ചു.
ജില്ലാസെക്രട്ടറി കെ. റഫീഖ് മുഖ്യമന്ത്രിക്ക് നിവേദനം കൈമാറി. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്രകമ്മിറ്റിയംഗം ടി.പി. രാമകൃഷ്ണൻ, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ സി.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു, ജില്ലാസെക്രട്ടേറിയറ്റംഗങ്ങളായ വി.വി. ബേബി, രുഗ്മിണി സുബ്രഹ്മണ്യൻ, എ.എൻ. പ്രഭാകരൻ, പി. ഗഗാറിൻ, എം. മധു തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group