
തിക്കോടി: റെയിൽവേ സ്റ്റേഷനിലെ ഫൂട്ട് ഓവർബ്രിഡ്‌ജ് കിഴക്കുഭാഗത്തേക്ക്
നീട്ടണമെന്ന് ആവശ്യം. വാഹനമിറങ്ങി രണ്ട് ട്രാക്ക് മുറിച്ചുനടന്നുവേണം യാത്രക്കാർക്ക് സ്റ്റേഷനിലേക്കെത്താൻ. ഈ രണ്ട് ട്രാക്കും എഫ്‌സിഐയിലേക്ക് പോകുന്ന തീവണ്ടികൾക്കുള്ളതാണ്. പലപ്പോഴും ഈ ട്രാക്കിൽ ട്രെയിൻ ഉണ്ടാകും. പിന്നെ ഗേറ്റ് വഴി കടന്ന് സ്റ്റേഷനിലെത്തേണ്ട സ്ഥിതിയാണ്. ഇപ്പോഴുള്ള ഫൂട്ട് ഓവർബ്രിഡ്‌ജ് കിഴക്കുഭാഗത്തേക്ക് നീട്ടിയാൽ ഈ പ്രശ്നം പരിഹരിക്കാൻ കഴിയും. ഗ്രാമപ്പഞ്ചായത്തിലെ ഒന്ന്, 12, 13, 14, 15 വാർഡുകളും 16-ാം വാർഡിന്റെ കുറച്ചുഭാഗവും റെയിൽവേ സ്റ്റേഷന് പടിഞ്ഞാറുഭാഗത്താണുള്ളത്. ഇവർ നിത്യേന ടൗണുമായി ബന്ധപ്പെടുമ്പോൾ ഒട്ടേറെത്തവണ റെയിൽവേ ഗേറ്റിൽ കുടുങ്ങുന്ന അവസ്ഥയാണ്.
ജില്ലയിലെ ആദ്യകാല റെയിൽവേ സ്റ്റേഷനുകളിലൊന്നാണ് തിക്കോടി. ദക്ഷിണ റെയിൽവേയുടെ തുടക്കത്തിൽ ജില്ലയിൽ വടക്കോട്ട് കോഴിക്കോട്, വെസ്റ്റ്ഹിൽ, എലത്തൂർ, കൊയിലാണ്ടി, തിക്കോടി, വടകര എന്നീ സ്റ്റോപ്പുകളായിരുന്നു ഉണ്ടായിരുന്നത്. റെയിൽവേയുടെ രൂപടത്തിൽ പ്രധാന സ്റ്റേഷനായിരുന്നു തിക്കോടി. എട്ടു വണ്ടികൾക്കാണ് ഇവിടെ സ്റ്റോപ്പുള്ളത്, തിക്കോടി ബ്ലോക്ക് സ്റ്റേഷനായതുകൊണ്ട് വണ്ടികളുടെ ക്രോസിങ് ഇവിടെയാണ് നടക്കുന്നത്. ഒരേസമയത്ത് മൂന്നു വണ്ടികൾ നിർത്തിയിടാനുള്ള സൗകര്യം ഇവിടെയുണ്ട്. എഫ്‌സിഐ വന്നതോടെ മൂന്ന് ട്രാക്കുകൾ വേറെയുമുണ്ട്.
സ്റ്റേഷൻ സൂപ്രണ്ടും മൂന്ന് സ്റ്റേഷൻ മാസ്റ്ററും ബുക്കിങ് ക്ലാർക്കുമടക്കം 15 പേർ ഇവിടെ ജോലിചെയ്യുന്നു. മറ്റു വിഭാഗത്തിൽ വേറെയും ജോലിക്കാരുണ്ട്.
ദീർഘദൂര വണ്ടികളുടെ സ്റ്റോപ്പ് നഷ്‌ടപ്പെട്ട സംഭവവും തിക്കോടിക്കാർക്കുണ്ട്. 1997 ജൂലായ് ഒന്നിന് മൂന്ന് ദീർഘദൂര വണ്ടികൾക്ക് ഇവിടെ സ്റ്റോപ്പ് അനുവദിച്ചിരുന്നെങ്കിലും ചില രാഷ്ട്രീയ ഇടപെടലുകൾ കാരണം അന്ന് ഇത് നടക്കാതെപോയി.
അനുബന്ധ റോഡിൻ്റെ കുറവും പ്ലാറ്റ്ഫോമിൻ്റെ നീളക്കുറവും പ്രയാസമുണ്ടാക്കുന്നുണ്ട്. 12 കോച്ചുകൾ നിർത്തിയിടാനുള്ള സൗകര്യമേ ഇവിടെയുള്ളൂ.
പലപ്പോഴും 15 കോച്ചുവരെയുള്ള ട്രെയിൻ വരുമ്പോൾ ഇറങ്ങാൻ ബുദ്ധിമുട്ടുണ്ടാകും. ഗേറ്റടച്ചാൽ രണ്ടുഭാഗത്തുനിന്ന് ട്രെയിൻ പോകുമ്പോഴേക്ക് 15-20 മിനിറ്റോളം ഇവിടെ കാത്തുകെട്ടിക്കിടക്കേണ്ട അവസ്ഥയാണ്. ഓവർബ്രിഡ്‌ജ് മാത്രമാണ് ഇതിന് പരിഹാരമെന്ന് നാട്ടുകാർ പറയുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group