
കോഴിക്കോട്: സംസ്ഥാനത്തെ സൈബർ ക്രൈം പോലീസ് സ്റ്റേഷനുകളുടെ
നിയന്ത്രണം ഇനിമുതൽ തിരുവനന്തപുരം പോലീസ് ആസ്ഥാനത്തുള്ള സൈബർ ഡിവിഷൻ കേന്ദ്രീകരിച്ചാകും. നിലവിൽ ജില്ലാതല പോലീസ് മേധാവികൾ, റെയ്ഞ്ച് ഡിഐജി, മേഖലാ ഐജി എന്നിവരുടെ മേൽനോട്ടത്തിലുണ്ടായിരുന്ന സൈബർ ക്രൈം പോലീസ് സ്റ്റേഷനുകളാണ് സൈബർ ഡിവിഷൻ ഹെഡ്‌ക്വാർട്ടേഴ്സസിന് കീഴിലേക്ക് മാറുന്നത്.
ക്രമസമാധാനപാലനവും അനുബന്ധചുമതലകളും കഴിഞ്ഞ് രണ്ടാമത്തെ പരിഗണനയേ സാധാരണഗതിയിൽ സൈബർ കുറ്റകൃത്യങ്ങൾക്ക് നിലവിലെ സംവിധാനംവഴി ലഭിക്കുന്നുള്ളുവെന്ന പരാതി പോലീസിൽനിന്നും ജനപ്രതിനിധികളിൽനിന്നും ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽക്കൂടിയാണ് പുതിയ മാറ്റം. പോലീസ് ആസ്ഥാനത്തുള്ള സൈബർ ഓപ്പറേഷൻ ഐജിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും സൈബർ ക്രൈം പോലീസ് സ്റ്റേഷനുകൾ ഇനി പ്രവർത്തിക്കുക. ജില്ലാതലത്തിൽ വികേന്ദ്രീകരിച്ചുകിടക്കുന്ന സൈബർ ക്രൈം പോലീസ് സ്റ്റേഷനുകൾക്ക് പൊതുനിയന്ത്രണവും ഏകീകരിച്ച പ്രവർത്തനവും കൈവരിക്കാൻ ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തൽ.
ടെലി കമ്യൂണിക്കേഷൻ യൂണിറ്റിൽനിന്ന് സേനാംഗങ്ങളെ സൈബർ ഡിവിഷനിലേക്ക് നിയമിച്ചപ്പോൾമുതൽ പോലീസ് അസോസിയേഷൻ, പോലീസ് ഓഫീസേഴ്സ‌് അസോസിയേഷൻ എന്നീ സംഘടനകളും ഇതുസംബന്ധിച്ച് ഡിജിപിക്കും ആഭ്യന്തരമന്ത്രിക്കും നിവേദനങ്ങൾ നൽകിയിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group