തൊഴിലുറപ്പ് പദ്ധതി; ഹാജർ ആധാർ അധിഷ്‌ഠിതമാക്കാൻ തുടങ്ങി

തൊഴിലുറപ്പ് പദ്ധതി; ഹാജർ ആധാർ അധിഷ്‌ഠിതമാക്കാൻ തുടങ്ങി
തൊഴിലുറപ്പ് പദ്ധതി; ഹാജർ ആധാർ അധിഷ്‌ഠിതമാക്കാൻ തുടങ്ങി
Share  
2025 Oct 08, 10:00 AM

നിലമ്പൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിലവിൽ ഉപയോഗിച്ചുവരുന്ന തൊഴിൽ കാർഡുകൾ ഇ-കെവൈസി സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഉദ്ഘാടനം തൊഴിലുറപ്പ് പദ്ധതി ജില്ല പ്രോഗ്രാം കോഡിനേറ്റർ കൂടിയായ ജില്ലാ കളക്‌ടർ വി.ആർ. വിനോദ് നിർവഹിച്ചു. നിലമ്പൂർ ബ്ലോക്കിലെ പോത്ത്കല്ല് പഞ്ചായത്തിലെ വാർഡ് എട്ട് മുതുകുള മേറ്റായ കെ.ആർ. രജിതയുടെ ഇ-കെവൈസി വെരിഫിക്കേഷൻ പൂർത്തിയാക്കിയാണ് ഉദ്ഘാടനം നിർവഹിച്ചത്.


നിലവിൽ തൊഴിലുറപ്പ് പദ്ധതിയിലെ മുഴുവൻ അവിദഗ്‌ധ വേതന വിതരണവും ആധാർ അധിഷ്‌ഠിതമായാണ് നടക്കുന്നത്. ഇ-കെവൈസി രജിസ്ട്രേഷൻ നടപടികൾ കൃത്യമായി പാലിച്ചു മുന്നോട്ട് പോകുന്നതിന് എല്ലാവരുടെയും സഹകരണം ജില്ലാ കളക്‌ടർ അഭ്യർത്ഥിച്ചു.


മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ജോയിൻ്റ് പ്രോഗ്രാം കോഡിനേറ്റർ പ്രീതി മേനോൻ, നിലമ്പൂർ ബ്ലോക്ക് ജോയിന്റ് ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ എസ്. സതീഷ്, ബ്ലോക്ക് എൻജിനീയർമാർ, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റൻ്റ്മാർ, ജില്ലാ എൻജിനീയർ ഫാത്തിമ തസ്‌നീം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI