സന്തോഷം നിറച്ച് 'ഗോൾഡൻ വൈബ് ' ; രാജ്യത്തെ ഏറ്റവും വലിയ വയോജന ഉല്ലാസയാത്ര മലപ്പുറത്തുനിന്ന്

സന്തോഷം നിറച്ച് 'ഗോൾഡൻ വൈബ് ' ; രാജ്യത്തെ ഏറ്റവും വലിയ വയോജന ഉല്ലാസയാത്ര മലപ്പുറത്തുനിന്ന്
സന്തോഷം നിറച്ച് 'ഗോൾഡൻ വൈബ് ' ; രാജ്യത്തെ ഏറ്റവും വലിയ വയോജന ഉല്ലാസയാത്ര മലപ്പുറത്തുനിന്ന്
Share  
2025 Oct 08, 09:57 AM

മലപ്പുറം : '80 വയസ്സായെനിക്ക്, വീട്ടുകാരുടെ കൂടെ ആദ്യമൊക്കെ യാത്ര

പോയിട്ടുണ്ട്. ന്നാലും ഇങ്ങനെയൊന്ന് ഇതാദ്യാണ്. ആവേശത്തോടെ ഊന്നുവടി ഒന്നുകൂടെ മുറുക്കിപ്പിടിച്ച് ചിരിച്ചുകൊണ്ട് മേലാറ്റൂർ വില്ലേജിലെ കെ.സി. അമ്മച്ചി പറഞ്ഞു. പ്രായം തടസ്സമല്ലെന്നു തെളിയിച്ചുകൊണ്ട് ആവേശത്തോടെ യാത്രയ്ക്കൊരുങ്ങിയെത്തിയ വയോജനങ്ങളെക്കൊണ്ട് ആവേശത്തിലായിരുന്നു ചൊവ്വാഴ്‌ച രാവിലെ കോട്ടക്കുന്ന് മൈതാനം. '20 വർഷം പ്രവാസിയായിരുന്നു. ഇപ്പോ കൊറച്ചു വർഷങ്ങളായിട്ടേ ഉള്ളൂ നാട്ടിലായിട്ട്.


ഇത്രയും സന്തോഷത്തോടെ ഇതുപോലെയൊരു യാത്ര ഇന്നേവരേ പോയിട്ടില്ല. വളരെ ആവേശത്തോടെ മലപ്പുറം സ്വദേശി പുള്ളിയിൽ മുഹമ്മദലിയും പറഞ്ഞു. മലപ്പുറം നഗരസഭ വയോജനങ്ങൾക്കായി വയനാട്ടിലേക്ക് സംഘടിപ്പിച്ച സൗജന്യ ഉല്ലാസയാത്ര 'ഗോൾഡൻ വൈബ് ൽ നഗരസഭയ്ക്കകത്തെ മലപ്പുറം, പാണക്കാട്, മേൽമുറി വില്ലേജുകളിൽനിന്നായി 3010 പേരാണ് പങ്കെടുത്തത്.


നഗരസഭയുടെ പ്ലാൻ ഫണ്ടിൽനിന്ന് 40 ലക്ഷം വകയിരുത്തിയാണ് ഈ ഉല്ലാസയാത്രയ്ക്ക് തുടക്കമിട്ടത്. ചൊവ്വാഴ്‌ച രാവിലെ ഏഴിന് കോട്ടക്കുന്ന് മൈതാനത്തുനിന്നാണ് വണ്ടി പുറപ്പെട്ടത്. യാത്രയിലെ ഏറ്റവും പ്രായംചെന്ന 1.04 വയസ്സുള്ള അണ്ടിക്കാടൻ ഹലീമ നഗരസഭാധ്യക്ഷൻ മുജീബ് കാടേരിക്ക് പതാക കൈമാറി യാത്ര ഉദ്ഘാടനംചെയ്തു‌.


3010 വർണക്കുടകൾ ഒരുമിച്ചു തുറന്ന് എല്ലാവരും യാത്രയ്ക്കൊരുങ്ങി. മൂന്നു വില്ലേജുകളിലും മൂന്ന് കോഡിനേറ്റർമാർ നേതൃത്വംനൽകി. ഓരോ വാർഡിൽനിന്ന് അതത് വാർഡംഗങ്ങളും കുടുംബശ്രീ ഐസിഡിഎസ് വൊളന്റിയർമാരും ഡോക്‌ടർമാർ, നഴ്‌സ്, ഫാർമസിസ്റ്റ് ഉൾപ്പടെയുള്ള മെഡിക്കൽസംഘവും യാത്രയ്‌ക്കൊപ്പം ചേർന്നു. അങ്ങനെ 80 ബസുകളും കൂടെ അഞ്ച് ആംബുലൻസുകളുമായി വയനാട്ടിലെ പൂക്കോട് തടാകവും കാരാപ്പുഴ ഡാമിലെയും കാഴ്‌ചകൾ കാണാൻ അവർ ഒന്നിച്ചിറങ്ങി. വാർഡിൽനിന്ന് മൂന്ന് വൊളന്റിയർമാർ വീതം ഓരോ ബസ്സിലിരുന്നു. താമരശ്ശേരി മുതൽ വൈത്തിരി വരെ ചുരത്തിന്റെ ഓരോ പ്രധാന വളവുകളിലും യാത്രയിൽ ഗതാഗതതടസ്സം നേരിടുന്നത് നിയന്ത്രിക്കാനായി ആർമി റിക്രൂട്ട്‌മെന്റ്റ് പരിശീലന സ്ഥാപനത്തിലെ വിദ്യാർഥികളും ചുരം സംരക്ഷണ സമിതി പ്രവർത്തകരും കണ്ണി ചേർന്നു. അരിക്കോട് പ്രത്യേകം തയ്യാറാക്കിയ രണ്ടു ഓഡിറ്റോറിയത്തിൽ നിന്നായിരുന്നു പ്രഭാതഭക്ഷണം. ശേഷം ഒരു ബാച്ച് വയനാട്ടിലെ പൂക്കോട് തടാകം, കാരാപ്പുഴ ഡാം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ഉച്ചയ്ക്ക് മുട്ടിൽ എംആർ ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ ഹാളുകളിലായിരുന്നു മലബാർ ബിരിയാണി ഉൾപ്പെടെയുള്ള ഉച്ചഭക്ഷണമൊരുക്കിയത്.


ശേഷം രണ്ടാമത് ബാച്ച് പൂക്കോട് തടാകവും കാരാപ്പുഴ ഡാമും സന്ദർശിച്ചു. യാത്രയിൽ പങ്കെടുത്ത എല്ലാവർക്കും നഗരസഭ സ്നേഹോപഹാരങ്ങൾ നൽകി. മലപ്പുറം നഗരസഭ സംഘടിപ്പിച്ച സൗജന്യ ഉല്ലാസയാത്ര 'ഗോൾഡൻ വൈബി ലൂടെ രാജ്യത്തെ ഏറ്റവും വലിയ വയോജനയാത്ര നടത്തിയതിനുള്ള റെക്കോഡ് നേട്ടം നഗരസഭയ്ക്ക് ലഭിച്ചു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI