
ആലത്തൂർ : അഞ്ചുവർഷം മുൻപ് 90 ശതമാനം പണി പൂർത്തിയാക്കിയിട്ടും പരീക്ഷണപ്രവർത്തനംപോലും നടത്താതിരുന്ന കാവശ്ശേരി കല്ലേപ്പുള്ളി കെൽപാം മോഡേൺ റൈസ് മിൽ തുറക്കാൻ വഴി തെളിയുന്നു. ശേഷിക്കുന്ന പണികൾ പെട്ടെന്ന് പൂർത്തിയാക്കി ജനുവരിയിൽ മിൽ തുറക്കാൻ തീരുമാനമായി. പി.പി. സുമോദ് എംഎൽഎയുടെ ആവശ്യപ്രകാരം തിരുവനന്തപുരത്ത് മന്ത്രി പി. രാജീവിൻ്റെ ചേംബറിൽ യോഗം ചേർന്നു. മന്ത്രി ഒ.ആർ. കേളുവും വ്യവസായ, പട്ടികജാതി ക്ഷേമവകുപ്പുകൾ, കെൽപാം. അക്രെഡിറ്റഡ് ഏജൻസി എന്നിവയുടെ ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു.
2021 നവംബറിൽ 18,000 ചതുരശ്രയടി വിസ്‌തൃതിയുള്ള കെട്ടിടം പൂർത്തിയാക്കി യന്ത്രങ്ങൾ സ്ഥാപിച്ചതാണ്. പട്ടികജാതി വികസന വകുപ്പ് 9.61 കോടി രൂപയാണ് അരിമില്ലിന് അനുവദിച്ചത്. പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ചെങ്കിലും കെഎസ്ഇബി വൈദ്യുതി കണക്ഷൻ നൽകിയിട്ടില്ല. മലിനീകരണനിയന്ത്രണ ബോർഡ് അധികാരികൾ പരിശോധന നടത്തി പോയി.
ഭക്ഷ്യസുരക്ഷാനിലവാര വിഭാഗം ലൈസൻസ് നൽകിയിട്ടില്ല. ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് പെർമിറ്റ് നൽകിയത് ആശ്വാസം. വ്യവസായവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനം എന്നിവയിൽനിന്നു ലൈസൻസുകളും അനുമതികളും ലഭിക്കണം.
അഗ്നിരക്ഷാവിഭാഗം നിഷ്‌കർഷിക്കുന്ന തരത്തിൽ കെട്ടിടത്തിന് ചുറ്റും വഴിയും മതിലും നിർമിക്കണം. പണികൾ പൂർത്തിയാക്കാൻ 1.5 കോടി രൂപകൂടി വേണ്ടിവരും. മന്ത്രി പി. രാജീവ് 2023 ഫെബ്രുവരിൽ മിൽ തുറക്കുന്നത് സംബന്ധിച്ച യോഗം വിളിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല. ഈ വർഷം ഫെബ്രുവരിയിൽ മന്ത്രി ഒ.ആർ. കേളു മിൽ സന്ദർശിച്ചിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group