
തിരുവനന്തപുരം: കുട്ടികളുടെ ചുമ മരുന്നുകളുടെ കേരളത്തിലെ
ഉപയോഗത്തെക്കുറിച്ച് പഠിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ മൂന്നംഗ വിദഗ്ധസമിതി രൂപവത്കരിച്ചതായി മന്ത്രി വീണാ ജോർജ്, അംഗീകൃത ഡോക്ടറുടെ കുറിപ്പടിയില്ലാതെ 12 വയസ്സിനുതാഴെയുള്ള കുട്ടികൾക്കുള്ള മരുന്ന് നൽകരുത്. പഴയ കുറിപ്പടിവെച്ചും മരുന്ന് നൽകരുത്. കുട്ടികളുടെ മരുന്നിന്റെ അളവ് അവരുടെ തൂക്കത്തിനനുസരിച്ചാണ് നിശ്ചയിക്കുന്നത്. അതിനാൽ ഒരു കുഞ്ഞിന് കുറിച്ചുനൽകിയ മരുന്ന് മറ്റു കുഞ്ഞുങ്ങൾക്ക് നൽകാൻ പാടില്ല.
മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിന്റേതാണ് നിർദേശം. മധ്യപ്രദേശിൽ ചുമമരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സാഹചര്യത്തിലാണ് യോഗം ചേർന്നത്. ചുമമരുന്നുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഒരു പ്രശ്നവും കേരളത്തിൽ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് ഡോക്‌ടർമാർ അറിയിച്ചു.
സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് കേരള സംസ്ഥാന പ്രസിഡന്റ് എന്നിവരാണ് സമിതി അംഗങ്ങൾ. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ ചുമമരുന്ന് ഉപയോഗത്തിന് പ്രത്യേകം മാർഗരേഖ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു.
കോൾഡ്രിഫ് സിറപ്പിൻ്റെ എസ്ആർ 13 ബാച്ചിൽ പ്രശ്‌നം കണ്ടെത്തിയതിനെത്തുടർന്ന് സംസ്ഥാനത്ത് ഇതിൻ്റെ വിൽപ്പന ഡ്രഗ്‌സ് കൺട്രോൾവകുപ്പ് നിർത്തിവെപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട്, ഒഡിഷ, മധ്യപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലാണ് ആ ബാച്ച് മരുന്ന് വിതരണം ചെയ്തത്. രാജസ്ഥാനിൽ മറ്റൊരു കമ്പനിയുടെ സിറപ്പിലും പ്രശ്‌നമുണ്ടെന്ന് കണ്ടെത്തി. ഈ ബാച്ചുകളുടെ വിൽപ്പന കേരളത്തിൽ നടത്തിയിട്ടില്ലെന്നാണ് ഉന്നതതലയോഗത്തിൽ അറിയിച്ചത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group