
കാസർകോട് : ജില്ലയിലെ സുരങ്ക ഉൾപ്പെടെയുള്ള പരമ്പരാഗത ജലസ്രോതസ്സുകളെ ശക്തിപ്പെടുത്തി ജലസംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് കേന്ദ്ര സംഘം. സുരങ്കകളുടെ നവീകരണത്തിന് പ്രത്യേക പദ്ധതി ഏറ്റെടുത്ത് നടത്താനുള്ള സാധ്യത പരിശോധിക്കണമെന്ന് കേന്ദ്ര സംഘം നിർദേശിച്ചു. ജില്ലയിൽ ഓരോ വകുപ്പും ഈ സാമ്പത്തിക വർഷം നടത്തുന്ന പ്രവർത്തനങ്ങളുടെ അവലോകനവും നടത്തി. കൃത്രിമ ഭൂജല സംപോഷണ പദ്ധതികളും ജലസംരക്ഷണ പ്രവർത്തനങ്ങളും നടത്തുമ്പോൾ ക്രിട്ടിക്കൽ ബ്ലോക്ക് ആയ കാസർകോടിന് മുൻഗണന നൽകണമെന്ന് കേന്ദ്ര സംഘത്തിന്റെ തലവൻ കൂടിയായ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിലെ പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെൽ ഡയറക്ടർ ജനറൽ പി. മനോജ് കുമാർ പറഞ്ഞു.
ജില്ലയിൽ ജൽശക്തി അഭിയാൻ പ്രവർത്തനങ്ങൾ വിലയിരുത്താൻ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ ശേഷം കളക്‌ടറുടെ ചേംബറിൽ നടത്തിയ അവലോകന യോഗത്തിലാണ് നിർദേശം നൽകിയത്.
ജില്ലയിൽ നിർമിക്കുന്ന കുളങ്ങളുടെ ചുറ്റും സംരക്ഷണഭിത്തി നിർമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതികൾ യാഥാർഥ്യമാക്കുന്നതിനോടൊപ്പം ബോധവത്കരണ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. കേന്ദ്ര ഭൂജല ബോർഡ് ശാസ്ത്രജ്ഞൻ വി.കെ. വിജേഷും കേന്ദ്രസംഘത്തിലുണ്ടായിരുന്നു. കളക്‌ടർ കെ. ഇമ്പശേഖറുമായും സംഘം ചർച്ച നടത്തി.
ക്രിട്ടിക്കൽ ബ്ലോക്കായ കാസർകോട്ടും സെമിക്രിട്ടിക്കൽ ബ്ലോക്കായ മഞ്ചേശ്വരത്തും ഉൾപ്പെടെ ജലശക്തി അഭിയാന്റെ ഭാഗമായി ജില്ലയിൽ നടന്നുവരുന്ന ജലസംരക്ഷണപ്രവർത്തനങ്ങൾ കളക്‌ടറും ഉദ്യോഗസ്ഥരും വിശദീകരിച്ചു. ജില്ലയിൽ വിവിധ പഞ്ചായത്തുകളിലായി 450 സുരങ്കകൾ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ സംരക്ഷണത്തിന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപടികൾ സ്വീകരിച്ചു വരികയാണെന്ന് യോഗത്തിൽ അറിയിച്ചു.
ദേശീയ തൊഴിലുറപ്പ് പദ്ധതി ജില്ലാ എൻജിനീയർ അബ്‌ദുറഹ്‌മാൻ, ഭൂജല വകുപ്പ് എക്സി. എൻജിനീയർ അരുൺ ദാസ്, തൊഴിലുറപ്പ് പദ്ധതി ജില്ലാ എൻജിനീയർ അബ്‌ദുൽറഹ്‌മാൻ, സിആർഡി പ്രതിനിധി ഡോ. വി ശശികുമാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജോസ് മാത്യു, ദാരിദ്ര്യലഘൂകരണ വിഭാഗം ഡയറക്‌ടർ ഇൻ ചാർജ് ടി.ടി. സുരേന്ദ്രൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന മഞ്ചേശ്വരം ഫാം കുളം, മംഗൽപാടി കിണർ റീചാർജ്, പുത്തിഗെയിലെ കുളം, സുരങ്ക, ചെറുകിട ജലസേചനവകുപ്പിൻ്റെ കുമ്പള പഞ്ചായത്തിലെ ബംബ്രാണ റഗുലേറ്റർ കം (ബ്രിഡ്‌ജ് എന്നിവിടങ്ങളിൽ കേന്ദ്ര സംഘം സന്ദർശനം നടത്തി. ചൊവ്വാഴ്ച്‌ച കാഞ്ഞങ്ങാട്, നീലേശ്വരം ബ്ലോക്കുകളിലെ വിവിധ കേന്ദ്രങ്ങളിൽ സംഘം സന്ദർശനം നടത്തും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group