
തലശ്ശേരി: കൊടുവള്ളി റെയിൽവേ മേൽപ്പാലത്തിൻ്റെ അടിവശത്ത് ഫുഡ് സ്ട്രീറ്റ് സ്ഥാപിക്കും. സ്‌പീക്കർ എ.എൻ. ഷംസീറിൻ്റെ അധ്യക്ഷതയിൽ സ്പീക്കറുടെ ചേംബറിൽ നടന്ന യോഗത്തിലാണ് തീരുമാനം.
കൊടുവള്ളി റെയിൽവേ ഗേറ്റിനോട് ചേർന്ന് അടഞ്ഞ ഭാഗത്ത് മേൽപ്പാലത്തിന്റെ കീഴിൽ ഫുഡ് സ്ട്രീറ്റ് നിർമിക്കുന്നതിന് തലശ്ശേരി ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്മിറ്റിക്ക് കേരള പ്രൊഫഷണൽ നെറ്റ് വർക്ക് തലശ്ശേരി ചാപ്റ്റർ നൽകിയ പദ്ധതി അംഗീകരിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതി രൂപരേഖ സ്പീക്കറുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി എസ്.കെ. അർജുൻ അവതരിപ്പിച്ചു.
ക്രിക്കറ്റ്, ഫുട്ബാൾ മത്സരങ്ങൾ വീക്ഷിക്കുന്നതിനും സംഗീതപരിപാടി അവതരിപ്പിക്കുന്നതിനുമുള്ള ഇടമായി മാറ്റുകയാണ് ലക്ഷ്യമിടുന്നത്. മേൽപ്പാലങ്ങളുടെ അടിവശം സൗന്ദര്യവത്കരിക്കുന്നതിന് ടൂറിസം വകുപ്പ് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ഇത് നടപ്പാക്കുക. പൊതുമരാമത്ത് മന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി അജിത്ത് ലാൽ, സ്‌പിക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരൻ നായർ എന്നിവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group