
അമ്പലവയൽ: രാത്രികാല ടൂറിസത്തിൻ്റെ അനന്തസാധ്യതകളിലേക്കു വഴിതുറന്ന് കാരാപ്പുഴ മെഗാ ടൂറിസം ഫെസ്റ്റ്: 'വയനാട് ഉത്സവ് 2025'-ന്റെ ഭാഗമായി സംഘടിപ്പിച്ച മേള ജനപങ്കാളിത്തംകൊണ്ട് വിജയമായി. സെപ്റ്റംബർ 29-ന് തുടങ്ങിയ ആഘോഷത്തിൽ പങ്കെടുക്കാൻ 57,213 പേരാണെത്തിയത്.
ദീപാലങ്കാരങ്ങൾ, സാഹസിക റൈഡുകൾ, സൗജന്യമായി ആസ്വദിക്കാവുന്ന വിനോദങ്ങൾ, ഫുഡ്‌കോർട്ട്, കലാപരിപാടികൾ എല്ലാമൊരുക്കിയാണ് കാരാപ്പുഴ മെഗാഫെസ്റ്റ് അതിഥികളെ വരവേൽക്കുന്നത്. സ്പേസ് ടവർ, സിപ് ലൈൻ തുടങ്ങി ജനപ്രിയമായ സാഹസിക റൈഡുകൾ ആകർഷകമാണ്. വൈകീട്ട് ആറുമുതൽ ഒൻപതുവരെ പ്രവേശനം സൗജന്യമാണ്. ഇത് പ്രദേശവാസികൾക്കും ആശ്വാസമായി. ഒക്ടോബർ ഏഴിന് മേള സമാപിക്കും.
രാത്രികാല ടൂറിസം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാഭരണകൂടം വയനാട് ഉത്സവ് സംഘടിപ്പിച്ചത്. ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിനുശേഷം പതിയെ കരകയറുന്ന വിനോദസഞ്ചാരമേഖലയ്ക്ക് ഇത് ഉണർവുപകർന്നു. സന്ദർശകരുടെ കുറവുമൂലം പ്രയാസത്തിലായിരുന്ന വ്യാപാരസ്ഥാപനങ്ങൾക്കും ആശ്വാസമായി, നവരാത്രിയുടെ അവധിദിനങ്ങളിൽ വലിയ തിരക്കാണ് കാരാപ്പുഴയിലുണ്ടായത്. വിശാലമായ പാർക്കിങ് സൗകര്യമുള്ളത് സന്ദർശകർക്ക് അനുഗ്രഹമാണ്. വൈകുന്നേരങ്ങളിലെ കലാപരിപാടികൾ നിറഞ്ഞ സദസ്സിനുമുന്നിലാണ് അരങ്ങേറുന്നത്. വയനാടിന്റെ തനതുകലകളും മറ്റു കലാരൂപങ്ങളും ആംഫി തിയേറ്ററിൽ അവതരിപ്പിക്കുന്നുണ്ട്. ഞായറാഴ്‌ച അരങ്ങേറിയ ഡിജെ പരിപാടി ആസ്വദിക്കാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group