
ആലത്തൂർ : ഓണക്കാലത്ത് ഖാദി ഹിറ്റായി. ഖാദിബോർഡിന് കീഴിലുള്ള ഖാദി വസ്ത്രവില്പന ശാലകളിൽ 2.17 കോടി രൂപയുടെ തുണിത്തരങ്ങൾ ഓണക്കാലത്ത് വിറ്റഴിച്ചു. കഴിഞ്ഞ ഓണക്കാലത്തേക്കാൾ 21 ലക്ഷം രൂപയുടെ അധികവില്പന ഉണ്ടായതായി ഖാദിബോർഡ് പാലക്കാട് പ്രോജക്‌ട് ഓഫിസർ കെ. ബിജുമോൻ പറഞ്ഞു. ഗാന്ധിയന്മാർക്ക് മാത്രമല്ല, പുതുതലമുറയ്ക്കും ഖാദി പ്രിയങ്കരമാണെന്ന സൂചനയാണിത്, നിറത്തിലും ഡിസൈനിലും കാലത്തിനൊത്തുവരുത്തിയ മാറ്റവും സ്വീകാര്യമായി.
കോവിഡ് കാലത്ത് പ്രതിസന്ധിയിലായ കൈത്തറി-ഖാദി മേഖലയെ കരകയറ്റാൻ, സർക്കാർ-അർധസർക്കാർ-പൊതുമേഖലാ ജീവനക്കാർ, അധ്യാപകർ-അനധ്യാപകർ എന്നിവർ ആഴ്‌ചയിലൊരിക്കൽ ഖാദിവസ്ത്രം ധരിക്കണമെന്ന 2022-ലെ സർക്കുലറും ഗുണകരമായി. ഓണക്കാലത്ത് ഖാദിവസ്ത്ര നിർമാണകേന്ദ്രങ്ങൾ സർക്കാർ ഓഫീസുകളും സ്‌കൂളുകളും കേന്ദ്രീകരിച്ച് 25 വിപണനമേളകൾ സംഘടിപ്പിച്ചതിനും നല്ല പ്രതികരണം ലഭിച്ചു.
ജില്ലയിൽ 46 ഉത്പാദനകേന്ദ്രങ്ങളും 15 സ്ഥിരം വില്ലനകേന്ദ്രങ്ങളുമുണ്ട്. ഖാദിബോർഡ് നേരിട്ട് നടത്തുന്ന രണ്ട് ഖാദി ഗ്രാമസൗഭാഗ്യ കേന്ദ്രങ്ങൾ, മൂന്ന് ഏജൻസികൾ, ഒരു വില്പന വാൻ, ഒമ്പത് ഉത്പാദനകേന്ദ്രങ്ങളിലെ വില്പനശാലകൾ എന്നിവ ഉൾപ്പെടെയാണിത്. കൊല്ലങ്കോട് സഹകരണസംഘമാണ് ഏജൻസി നടത്തുന്നത്. സഹകരണസംഘങ്ങൾക്ക് അംഗീകൃത ഏജൻസി തുടങ്ങാമെന്ന് അധികാരികൾ വ്യക്തമാക്കി.
വ്യാജ ഖാദി ഭീഷണി
ഖാദിയോ കൈത്തറിയോപോലെ തോന്നിപ്പിക്കുന്ന തമിഴ്‌നാട്ടിലെ മില്ലുകൾ ഉത്പാദിപ്പിക്കുന്ന വസ്ത്രങ്ങളും തുണികളും വിപണിക്ക് ഭീഷണി ഉയർത്തുന്നുണ്ട്. വാഹനങ്ങളിലെത്തിച്ച് പാതയോരത്തുവെച്ചും സർക്കാർ ഓഫീസുകളിൽ എത്തിച്ചും ഇത്തരം തുണിയുടെ കച്ചവടമുണ്ട്.
ഖാദിയെന്നുപറഞ്ഞ് വിൽക്കുന്നത് തടയാൻ കഴിയില്ലെന്നും ബോർഡ് വെച്ച് വിറ്റാൽമാത്രമേ നടപടിയെടുക്കാനാകൂ എന്നും അധികൃതർ പറഞ്ഞു. വിലക്കുറവും പശമുക്കലും ഇസ്‌തിരിയിടലും ചെയ്യേണ്ട എന്നതാണ് കൃത്രിമഖാദിയുടെ പ്രത്യേകത. പക്ഷേ, ഖാദിധരിക്കുന്ന സുഖം ലഭിക്കില്ല.
വിശേഷഅവസരങ്ങളിൽ റിബേറ്റ്
ഖാദിവില്പനശാലകളിൽ പ്രത്യേകാവസരങ്ങളിൽ തുണിക്കും റെഡിമേഡ് വസ്ത്രങ്ങൾക്കും 20 മുതൽ 30 ശതമാനംവരെ റിബേറ്റുണ്ടാകും. എളുപ്പത്തിൽ ഉപയോഗിക്കാവുന്ന പശയും ലഭിക്കും. ബ്രാൻഡഡ് ലിനൻ തുണികളോട് കിടപിടിക്കുന്ന ഗുണത്തിലും നിറത്തിലും ഡിസൈനുകളിലും ഖാദിയിപ്പോൾ ലഭ്യമാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group