
കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ എസ്‌ഐടി അന്വേഷണത്തിന് നിര്‍ദേശിച്ച് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച്. ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല.
എസ്പി എസ്. ശശിധരന്റെ നേതൃത്വത്തില്‍ വാകത്താനം സി.ഐ., കയ്പമംഗലം സി ഐ അടക്കമുള്ള അഞ്ചംഗ സംഘമാണ് അന്വേഷണം നടത്തുക. സൈബർ വിദഗ്ധരടക്കം അന്വേഷണസംഘത്തിന്റെ ഭാഗമാകും. ഒരു മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. എന്നാൽ ഈ റിപ്പോർട്ടോ റിപ്പോർട്ടിനെ സംബന്ധിച്ച മറ്റ് വിവരങ്ങളോ മാധ്യമങ്ങളോട് പറയാനോ പാടില്ലെന്നാണ് കോടതി നിർദ്ദേശം.
ദേവസ്വം വിജിലന്‍സിന്റെ ഇടക്കാല റിപ്പോര്‍ട്ടിലെ ഗുരുതര കണ്ടെത്തലിനെ തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്. സ്വര്‍ണപ്പാളി വിവാദത്തില്‍ ഏതെങ്കിലുംതരത്തിലുള്ള ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും മറ്റ് ഏതൊക്കെ തരത്തിലുള്ള ഇടപെടലുകളാണ് ഉണ്ടായിട്ടുള്ളതെന്നുമുള്ള കാര്യങ്ങളടക്കം അന്വേഷണപരിധിയില്‍ വരുമെന്നും കോടതി വ്യക്തമാക്കി.
സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സ്‌പോണ്‍സറും ദേവസ്വം ബോര്‍ഡും പറയുന്ന കാര്യങ്ങളിലെ പൊരുത്തക്കേടും ഇരുകൂട്ടരും പരസ്പരം നടത്തിയിട്ടുള്ള മെയിലുകളിലടക്കം സംശയങ്ങള്‍ നിലനില്‍ക്കുന്നതിനെ തുടര്‍ന്നാണ് സൈബര്‍ വിദഗ്ധരേയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജസ്റ്റിസ് രാജ വിജയരാഘവന്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചുകൊണ്ട് ഉത്തരവിട്ടിരിക്കുന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് എസ്പി ഇരുപതുമിനിറ്റോളം എടുത്താണ് ഇതുവരെയുള്ള അന്വേഷണ വിവരങ്ങള്‍ കോടതിയെ അറിയിച്ചത്. ദേവസ്വം ബെഞ്ചിന് മുന്നിലെത്തിയ അദ്ദേഹം ചില ചിത്രങ്ങളും രേഖകളും കാണിച്ചുവെന്നാണ് വിവരം.
ഉണ്ണികൃഷ്ണന്‍ പോറ്റി 2019 ഡിസംബര്‍ ഒന്‍പതിന് അന്നത്തെ തിരുവിതാംകൂര്‍ ബോര്‍ഡ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് ഒരു മെയില്‍ അയച്ചിരുന്നു. ഈ മെയിലാണ് സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട നിര്‍ണായക നീക്കത്തിലേക്ക് ഹൈക്കോടതിയെ നയിച്ചതെന്നാണ് സൂചന.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group