
കോട്ടയം: റേഷൻ വ്യാപാരികളുടെ വേതന പരിഷ്‌കരണത്തിനായി നിയോഗിച്ച കമ്മിറ്റിയുടെ ശുപാർശ ഉടൻ നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷനും ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടു. ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡിലേഴ്‌സ് അസോസിയേഷൻ തിങ്കളാഴ്‌ച സെക്രട്ടേറിയറ്റ് പടിക്കൽ ധർണ നടത്തും.
മിനിമം വേതനം 18,000 രൂപയിൽനിന്ന് 25,000 രൂപയാക്കുകയെന്നതാണ് പ്രധാന ആവശ്യം. 70 വയസ്സ് കഴിഞ്ഞ വ്യാപാരികളെ ആനുകൂല്യം നൽകാതെ പിരിച്ചുവിടുന്നത് പുനഃപരിശോധിക്കുക, മോശമായ അരി കടകളിലേക്ക് വിതരണത്തിനായി നൽകുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കും.
നിലവിൽ കിട്ടുന്ന തുകയിൽനിന്ന് സെയിൽസ്‌മാൻ്റെ വേതനം, വാടക, കറന്റ് ചാർജ് എന്നിവ കഴിച്ച് വളരെ ചെറിയ തുകയേ ലഭിക്കുന്നുള്ളൂവെന്നാണ് വ്യാപാരികളുടെ പരാതി.
ജില്ലാ വൈസ് പ്രസിഡൻ്റ് സി.ആർ. ഹരീഷ് അധ്യക്ഷത വഹിച്ച യോഗം ജില്ലാ പ്രസിഡന്റ് ജെയിംസ് വാഴക്കാല ഉദ്ഘാടനം ചെയ്‌തു. സെക്രട്ടറി ബിജു തീക്കോയി, ജയപ്രകാശ്, കെ.എൻ. സാരഥി, വേണു തിരുവാർപ്പ് തുടങ്ങിയവർ സംസാരിച്ചു.
ഇതേ ആവശ്യങ്ങളുന്നയിച്ച് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ചൊവ്വാഴ്‌ച രാവിലെ 11-ന് നിയമസഭയിലേക്ക് മാർച്ച് നടത്തും. ഭൂരിപക്ഷം ലൈസൻസികളും മാർച്ചിൽ പങ്കെടുക്കുമെന്ന് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ. ശിശുപാലൻ, സംസ്ഥാന സെക്രട്ടറി ബാബു ചെറിയാൻ, ജില്ലാ പ്രസിഡൻറ് സേവ്യർ ജെയിംസ് എന്നിവർ അറിയിച്ചു.
ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുന്നില്ല
റേഷൻ വ്യാപാരികളുടെ ഒരു ആവശ്യവും സർക്കാർ പരിഗണിക്കുന്നില്ല. എന്നാൽ, റേഷൻ വ്യാപാരികൾക്ക് അർഹമായത് നൽകുന്നില്ല. അവർക്ക് അർഹമായ സഹായം പ്രഖ്യാപിച്ചാലേ ഈ കച്ചവടവുമായി മുന്നോട്ട് പോകാൻ കഴിയൂ
സി.ആർ. ഹരീഷ്, ജില്ലാ വൈസ് പ്രസിഡൻ്റ്, കെഎസ്ആർആർഡിഎ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group