
പട്ടാമ്പി: സംഗീതത്തെ സാധാരണക്കാരുമായി ബന്ധിപ്പിക്കുകയെന്നതാണ്
തൻ്റെ ലക്ഷ്യമെന്ന് സംഗീതജ്ഞൻ ടി.എം. കൃഷ്‌ണ. കൊടുമുണ്ട് കുഞ്ഞൻ നായർ സ്മാരക വായനശാല ഉദ്ബുദ്ധകേരളം വിജ്ഞാനകേന്ദ്രം സംഘടിപ്പിച്ച പരിപാടിയിൽ ഡോ. എം.വി. നാരായണനുമായി സംസാരിക്കുകയായിരുന്നു. അദ്ദേഹം. മതം, ജാതി, ലിംഗം എന്നിവയുടെ അതിരുകൾ സംഗീതം ഭേദിക്കണം. ജാതിക്കെതിരായ പോരാട്ടം താൻ തുടരും. സംഗീതമാണ് ഇതിന് തൻ്റെ മാർഗം -ടി.എം. കൃഷ്ണ പറഞ്ഞു.
മുഹമ്മദ് മുഹ്സിൻ എംഎൽഎ, ലൈബ്രറി കൗൺസിൽ പ്രതിനിധികളായ ഇ ചന്ദ്രബാബു, കെ. ജനാർദനൻ, വായനശാല പ്രസിഡൻ്റ് കെ. മുഹമ്മദ്കുട്ടി, സെക്രട്ടറി കെ.എം. ജിതേഷ്, ടി.പി. രാമൻകുട്ടി, സി.എം. നീലകണ്ഠൻ, കെ.എം. വാസുദേവൻ, കെ. രവീന്ദ്രൻ, മുഹമ്മദ് മുസ്‌തഫ, കെ.പി. രാമചന്ദ്രൻ, വി.ടി. സോമൻ, ഇ.എം. ശ്രീദേവി, എം. ഗോപിനാഥൻ, എം. ഗിരിജ എന്നിവർ സംസാരിച്ചു. പഞ്ചായത്തിൻറെ ഉപഹാരം പ്രസിഡൻ്റ് എ. ആനന്ദവല്ലി കൈമാറി.
രീതിഗൗള രാഗത്തിൽ ത്യാഗരാജകീർത്തനം പാടിക്കൊണ്ടാണ് ടി.എം. കൃഷ്ണ കച്ചേരി തുടങ്ങിയത്. 'അളിവേണി എന്തു ചെയ്...' എന്ന പദമാണ് തുടർന്ന് അവതരിപ്പിച്ചത്. ട്രിവാൻഡ്രം സമ്പത്ത് വയലിനിലും നാഞ്ചിൽ അരുൾ മൃദംഗത്തിലും വാഴപ്പള്ളി കൃഷ്‌ണകുമാർ ഘടത്തിലും പക്കമേളമൊരുക്കി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group