നിരോധിത വല ഉപയോഗിച്ചുളള ചെറുമീൻപിടിത്തം:നടപടി ശക്തമാക്കണം- താലൂക്ക് വികസന സമിതി

നിരോധിത വല ഉപയോഗിച്ചുളള ചെറുമീൻപിടിത്തം:നടപടി ശക്തമാക്കണം- താലൂക്ക് വികസന സമിതി
നിരോധിത വല ഉപയോഗിച്ചുളള ചെറുമീൻപിടിത്തം:നടപടി ശക്തമാക്കണം- താലൂക്ക് വികസന സമിതി
Share  
2025 Oct 06, 09:10 AM

ചാവക്കാട് നിരോധിത വലകൾ ഉപയോഗിച്ച് കുഞ്ഞൻമത്തി ഉൾപ്പെടെയുള്ള ചെറുമീനുകൾ വ്യാപകമായി പിടിക്കുന്നതായും ഇതിനെതിരേ ഫിഷറീസ് അധികാരികൾ ശക്തമായ നടപടിയെടുക്കണമെന്നും താലൂക്ക് വികസനസമിതി യോഗത്തിൽ ആവശ്യം. ഇത്തരം ചെറുമീനുകൾ മാർക്കറ്റുകളിൽ എത്തിച്ച് വിപണനം നടത്തുന്നത് തടയണമെന്നും മീനുകളുടെ വംശ ശോഷണത്തിന് തന്നെ കാരണമാകുന്ന ചെറുമീൻ പിടിത്തം പൂർണമായും ഇല്ലാതാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.


ഒരുമനയൂരിൽ തെരുവുവിളക്കുകൾ കത്തുന്നില്ലെന്ന പരാതിയിൽ ബന്ധപ്പെട്ട കെഎസ്ഇബി ഉദ്യോഗസ്ഥർ മറുപടി നൽകി. ദേശീയപാത അറ്റകുറ്റപ്പണികളുടെ ഭാഗമായി പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചപ്പോൾ വിളക്കുകൾ അഴിച്ചുമാറ്റിയതാണെന്നും പ്രശ്‌നം ഉടൻ പരിഹരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മൂന്നാംകല്ല് അഞ്ചങ്ങാടി റോഡിൽ കെട്ടുങ്ങൽ ഭാഗത്ത് ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകൾ ഇടക്കിടെ പൊട്ടുന്നെന്ന പരാതിയിൽ ജല അതോറിറ്റി അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടു.


നിലവിൽ ഈ പരാതിയിൽ പരിഹാരമാർഗം സ്വീകരിച്ചിട്ടില്ലെന്നും ഈ ജോലി ചെയ്യേണ്ടത് നാട്ടിക പ്രോജക്ട‌് ഡിവിഷനാണെന്നും ഗുരുവായൂർ ജല അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. ഇതേതുടർന്ന് പരാതി ബന്ധപ്പെട്ട ഓഫീസിലേക്ക് കൈമാറാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അടുത്തിടെ നവീകരിച്ച വടക്കേ ബൈപാസ് മുതൽ പഞ്ചാരമുക്ക് വരെയുള്ള റോഡിൽ കുഴികൾ രൂപപ്പെട്ടതായും ഇക്കാര്യത്തിൽ നടപടി വേണമെന്നും എൻസിപി പ്രതിനിധി എം.കെ. ഷംസുദ്ദീൻ ആവശ്യപ്പെട്ടു.


ചാവക്കാട് ടൗണിൽ നടപ്പാതകളിൽ റോഡിനിരുവശത്തുമായി കേബിളുകൾ താഴ്ന്നുകിടക്കുന്നത് കാൽനടയാത്രക്കാർക്ക് തടസ്സമുണ്ടാക്കുന്ന പ്രശ്‌നവും ഷംസുദ്ദീൻ ഉന്നയിച്ചു. വാഹനങ്ങളിൽ സ്‌പീഡ് ഗവേണർ ഘടിപ്പിക്കാത്തതിനാൽ അപകടങ്ങൾ കൂടുകയാണെന്നും കർശന പരിശോധന വേണമെന്നും ആവശ്യപ്പെട്ടു. പുന്നയിൽ കലങ്ങിയ കുടിവെള്ളമാണ് പൈപ്പുകളിൽ ലഭിക്കുന്നതെന്നും ഇത് എത്രയും വേഗം പരിഹരിക്കണമെന്നും കോൺഗ്രസ് പ്രതിനിധി കെ.എച്ച്. ഷാഹുൽ ഹമീദ് ആവശ്യപ്പെട്ടു.


ചാവക്കാട് ടൗണിലെ ട്രാഫിക് സംവിധാനത്തിലെ വീഴ്‌ച പരിഹരിക്കണമെന്നും ഷാഹുൽ ഹമീദ് ആവശ്യപ്പെട്ടു. യോഗത്തിൽ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്ത് അധ്യക്ഷയായി. ഡപ്യൂട്ടി തഹസിൽദാർ കെ.ആർ. സൂരജ്, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI