‘ഭാഗ്യവതി’യെ തേടി ഒരു പകൽ; ടിക്കറ്റ് ഇന്ന് ബാങ്കിൽ ഹാജരാക്കുമെന്ന് സൂചന

‘ഭാഗ്യവതി’യെ തേടി ഒരു പകൽ; ടിക്കറ്റ് ഇന്ന് ബാങ്കിൽ ഹാജരാക്കുമെന്ന് സൂചന
‘ഭാഗ്യവതി’യെ തേടി ഒരു പകൽ; ടിക്കറ്റ് ഇന്ന് ബാങ്കിൽ ഹാജരാക്കുമെന്ന് സൂചന
Share  
2025 Oct 06, 09:06 AM

കൊച്ചി : "വെളിച്ചെണ്ണക്കടയിൽ ഓണം ബമ്പറിൻ്റെ 25 കോടി അടിച്ചിരിക്കുന്നു..." നെട്ടൂരിലെ രോഹിണി ട്രേഡേഴ്‌സ് എന്ന വെളിച്ചെണ്ണക്കടയുടെ മുന്നിൽ ഞായറാഴ്ച‌ പുതിയ ഫ്ളക്‌സ് ബോർഡ് സ്ഥാപിച്ചപ്പോഴും നാട്ടുകാർ തീരാത്ത ആകാംക്ഷയുടെ നെറുകയിലായിരുന്നു. ഓണം ബമ്പറിന്റെ ഒന്നാംസമ്മാനമായ 25 കോടി രൂപയുടെ ടിക്കറ്റുവിറ്റ ഏജന്റ് ലതീഷിൻ്റെ കടയ്ക്കുമുന്നിൽ ഞായറാഴ്ചയും മാധ്യമപ്രവർത്തകരുടെയും നാട്ടുകാരുടെയും തിരക്കായിരുന്നു. ഇവിടെ വെളിച്ചെണ്ണയ്‌ക്കൊപ്പം ലതീഷ് ലോട്ടറിക്കച്ചവടവും നടത്തിവരുകയാണ്.

ഇതിനിടെ ബമ്പറടിച്ചത് നെട്ടൂർ സ്വദേശിനിക്കാണെന്ന് ഏജന്റ് സംശയം പ്രകടിപ്പിച്ചതോടെ 'ഭാഗ്യവതി'യെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളായി പിന്നെ.


ഏജന്റ് നൽകിയ സൂചനയനുസരിച്ച് നെട്ടൂർ സ്വദേശിനിയുടെ വീടായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. രാവിലെ വീട്ടിൽ അവരെ സമീപവാസികൾ കണ്ടെങ്കിലും പിന്നീട് വീട് പൂട്ടിയനിലയിലായിരുന്നു. അന്വേഷിച്ചവരോട് താൻ ലോട്ടറിയെടുത്തിരുന്നെന്നും ചെറിയ നമ്പറിൻ്റെ വ്യത്യാസത്തിൽ ബമ്പർസമ്മാനം നഷ്ടമായെന്നുമാണ് അവർ പറഞ്ഞത്, ഭാഗ്യവതിയുടെ കാര്യത്തിൽ സസ്പെൻസ് തുടരുന്നതിനിടെ ലോട്ടറി അടിച്ച വനിത ഉച്ചയ്ക്ക് 12 മണിയോടെ മാധ്യമങ്ങളെ കാണുമെന്ന് ഏജൻ്റ് പറഞ്ഞു. അതോടെ എല്ലാവരും ലതീഷിന്റെ കടയിലും പരിസരത്തുമായി തമ്പടിച്ചു. 'ഭാഗ്യവതി' പ്രത്യക്ഷപ്പെടുന്നതും കാത്തുനിന്ന മാധ്യമ പ്രവർത്തകരോട് ഉച്ചയായപ്പോൾ ഏജന്റ് പക്ഷേ, മറ്റൊരു കാര്യമാണ് പറഞ്ഞത്.


"ഇവിടെനിന്ന് വിറ്റ ടിക്കറ്റിൽ നെട്ടൂരിലുള്ള ഒരുസ്ത്രീയ്ക്കാണ് ബമ്പർ അടിച്ചിരിക്കുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അവരൊരു സാധാരണ സ്ത്രീയാണ്, ഇവിടത്തെ ആളും ബഹളവും കണ്ട് അവർ പേടിച്ചിരിക്കുകയാണ്. അതുകൊണ്ട് ഇവിടേക്ക് ഇനി വരില്ല. നാളെ അവർ ബാങ്കിൽ ടിക്കറ്റ് ഹാജരാക്കുമ്പോൾ നിങ്ങൾക്കൊക്കെ കാര്യങ്ങൾ അറിയാനാകും. ദയവായി ഇനി ഇവിടെ കൂടിനിന്ന് എന്നെ ബുദ്ധിമുട്ടിക്കരുത്..."


കൂപ്പുകൈകളോടെ ലതീഷ് പറഞ്ഞതോടെ 'ഭാഗ്യവതി'യുടെ സസ്പെൻസ് പിന്നെയും നീണ്ടു. ബമ്പർ അടിച്ചെന്ന് സംശയിക്കുന്ന സ്ത്രീ ജോലിചെയ്യുന്നത് ചന്തിരൂരുള്ള ചെമ്മീൻ ഫാക്‌ടറിയിലാണ്. തിങ്കളാഴ്ച കമ്പനിയിൽ ജോലിക്കെത്തുമ്പോൾ അവർ സമ്മാനാർഹമായ ടിക്കറ്റ് ചന്തിരൂരിലെ ബാങ്കിൽ ഹാജരാക്കുമെന്നും സൂചനയുണ്ട്.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI