ബാങ്കുകൾ ഈവർഷം നൽകിയത് 6,957 കോടി രൂപയുടെ വായ്‌പ

ബാങ്കുകൾ ഈവർഷം നൽകിയത് 6,957 കോടി രൂപയുടെ വായ്‌പ
ബാങ്കുകൾ ഈവർഷം നൽകിയത് 6,957 കോടി രൂപയുടെ വായ്‌പ
Share  
2025 Oct 06, 09:04 AM

ആലപ്പുഴ: നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂൺ വരെ ജില്ലയിലെ ബാങ്കുകൾ 6,957 കോടി രൂപ വായ്‌പ നൽകി. ഈ വർഷം 25,000 കോടി രൂപയാണ് വായ്‌പയായി നൽകാൻ ലക്ഷ്യമിട്ടിരുന്നത്. ആദ്യമൂന്നുമാസത്തിനകം തന്നെ 27.83 ശതമാനം നേട്ടം കൈവരിക്കാനായി. ജില്ലാതല ബാങ്കിങ് അവലോകന യോഗത്തിൽ അവതരിപ്പിച്ച കണക്കാണിത്.


ബാങ്കുകളിലെ മൊത്തം നിക്ഷേപം 54,948 കോടി രൂപയും വായ്‌പ 30,988 കോടി രൂപയുമാണ്. മുൻഗണനാ മേഖലകൾക്ക് 4,598 കോടി രൂപ നൽകി. വിദ്യാഭ്യാസ വായ്പയായി 1,006 അക്കൗണ്ടുകളിലൂടെ 56.03 കോടി രൂപയും ഭവന വായ്‌പയായി 3,866 പേർക്ക് 275.27 കോടി രൂപയും നൽകി. മുദ്ര (പി.എം.എംവൈ) വായ്പയായി 16,550 പേർക്ക് 193.03 കോടി രൂപയാണ് വിതരണം ചെയ്‌തത്. കാർഷിക മേഖലയിൽ 2,723 കോടി രൂപയുടെ വായ്‌പ നൽകി.


മുൻഗണനേതര മേഖലകൾക്ക് 2.358 കോടി രൂപ വായ്‌പ നൽകി. 1,186 ഗ്രൂപ്പുകളിലായി 102.45 കോടി രൂപ എസ്എച്ച്.ജി വായ്‌പ വിതരണം ചെയ്തു‌. വ്യവസായ മേഖലയിൽ 1,689 കോടി രൂപയും നൽകി.


ലീഡ് ബാങ്കിന്റെ സ്തൃത്വത്തിൽ ചുങ്കത്തെ സംസ്ഥാന കയർ മെഷിനറി മാനുഫാക്ചറിങ് കമ്പനിയിൽ നടന്ന അവലോകനയോഗം കളക്‌ടർ അലക്സ‌് വർഗീസ് ഉദ്ഘാടനം ചെയ്‌തു. എസ്ബിഐ റീജണൽ മാനേജർ എസ്.ആർ. സുജിത്, ആർബിഐ. (എൽഡിഒ) മാനേജർ മണികണ്ഠൻ, ലീഡ് ബാങ്ക് മാനേജർ എം. അരുൺ, നബാർഡ് ഡിഡിഎം മിനു അൻവർ, ലീഡ് ബാങ്ക് ഡെപ്യൂട്ടി മാനേജർ ലളിതാംബിക തുടങ്ങിയവർ പങ്കെടുത്തു. സൈബർ സുരക്ഷയെക്കുറിച്ച് ഡിസിആർബി ഡിവൈഎസ് പി സന്തോഷ്, ഇൻസ്പെക്‌ടർ ഏലിയാസ് പി. ജോർജ് എന്നിവർ ക്ലാസെടുത്തു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI