
പത്തനാപുരം നിയോജകമണ്ഡലത്തിൽ പരീക്ഷകൾക്ക് മികച്ചവിജയം നേടിയ വിദ്യാർഥികൾ 'കെ.ബി. ഗണേഷ്‌കുമാർ മെറിറ്റ് അവാർഡ് ഏറ്റുവാങ്ങി. എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ-പ്ലസ് നേടിയവരും ഉന്നത പരീക്ഷകളിലും മത്സരങ്ങളിലും മികവുകാട്ടിയവരുമായ വിദ്യാർഥികൾക്ക് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പുരസ്‌കാരം സമ്മാനിച്ചു.
പത്തനാപുരം എൻഎസ്എസ് ഗ്രൗണ്ടിൽ നടന്ന 'മെറിറ്റ് ഫെസ്റ്റിൽ എട്ട് പഞ്ചായത്തുകളിൽനിന്നുള്ള പ്രതിഭകൾ പങ്കെടുത്തു. ചടങ്ങിൻ്റെ ഉദ്ഘാടനം മന്ത്രി കെ.ബി. ഗണേഷ്‌കുമാർ നിർവഹിച്ചു. സംസ്ഥാനത്ത് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ പരിഷ്കരണം നടപ്പാക്കുന്നതിനുമുൻപേ പത്തനാപുരത്ത് ഈ മേഖലകളിൽ വൻകുതിപ്പുണ്ടാക്കാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
പത്തനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് എസ്. തുളസി അധ്യക്ഷത വഹിച്ചു. റൂറൽ എസ്‌പി വിഷ്ണുപ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി, പഞ്ചായത്ത് പ്രസിഡൻറുമാരായ കെ. അശോകൻ, വി.പി. രമാദേവി, പിറവന്തൂർ സോമരാജൻ, വി.എസ്. കലാദേവി, റജീന തോമസ്, തലച്ചിറ അസീസ്, എബി ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിനുശേഷം സിനിമാതാരം കൃഷ്‌ണപ്രഭയും സംഘവും അവതരിപ്പിച്ച മ്യൂസിക്കൽ മെഗാ ഷോ നടന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group