
'മരണത്തിന്റെ ട്രാക്കിൽ നിന്ന് ജീവിതത്തിലേക്ക്';
ചോമ്പാല പോലീസ് രക്ഷിച്ചത് സുഹൃത്തിന്റെ മരണം താങ്ങാനാകാതെ ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ
ചോമ്പാല: സുഹൃത്തിന്റെ മരണത്തിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ റെയിൽവേ ട്രാക്കിൽ നിന്ന് സാഹസികമായി ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന് ചോമ്പാല പോലീസ്. മംഗളൂരുവിൽ നഴ്‌സായ വള്ളിക്കുന്ന് സ്വദേശിനിയെയാണ് ചോമ്പാല എസ്ഐ ഫിറോസിന്റെ നേതൃത്വത്തിൽ പോലീസും സൈബർ സെല്ലും ചേർന്ന് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ രക്ഷപ്പെടുത്തിയത്.
ശനിയാഴ്ച ഉച്ചയോടെ യുവതിയെ കാണാനില്ലെന്ന സന്ദേശം പോലീസിന് ലഭിച്ചു. ബന്ധുവായ ഒരു പോലീസുകാരൻ യുവതിയുടെ ടവർ ലൊക്കേഷൻ ഒഞ്ചിയം എടക്കണ്ടികുന്ന് ഭാഗത്തായി റെയിൽവേ ട്രാക്കിന് സമീപം കാണിക്കുന്നുണ്ടെന്ന് അറിയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. യുവതി ആത്മഹത്യാ മുനമ്പിലാണെന്ന് മനസ്സിലാക്കിയ എസ്ഐ ഫിറോസും സംഘവും ഉടൻ തന്നെ എടക്കക്കണ്ടികുന്ന് അരിച്ചുപെറു
ക്കുകയും റെയിൽവേ ട്രാക്കിലൂടെ ഓടുകയും ചെയ്തു.
തുടർന്ന് ലൊക്കേഷൻ മുക്കാളി റെയിൽവേ സ്റ്റേഷൻ പരിസരത്തേക്ക് മാറിയതോടെ പോലീസ് സംഘം തിരച്ചിൽ ആ ഭാഗത്തേക്ക് വ്യാപിപ്പിച്ചു. ഒടുവിൽ കാടുപിടിച്ച സ്ഥലത്ത് തളർന്നിരിക്കുന്ന നിലയിൽ യുവതിയെ കണ്ടെത്തി. യുവതിയെ കണ്ടെത്തി അഞ്ചുമിനിറ്റിനുള്ളിൽ ആ ട്രാക്കിലൂടെ ട്രെയിൻ കടന്നുപോയി. റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നും വരാൻ തയ്യാറാവാതിരുന്ന യുവതിയെ ഏറെ പണിപ്പെട്ട് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
സൈബർ സെല്ലിന്റെ മികച്ച പ്രവർത്തനമാണ് യുവതിയെ കണ്ടെത്താൻ സഹായകരമായത്. എസ്ഐ ഫിറോസിന് പുറമെ എഎസ്ഐ കെ.കെ. സജിത്ത്, സീനിയർ പോലീസ് ഓഫീസർമാരായ കെ.കെ. രതീഷ്, കെ. സന്ധ്യ, പി. ഉമേഷ്, ഹോംഗാർഡ് പവിത്രൻ എന്നിവരാണ് രക്ഷാപ്രവർ ത്തനത്തിൽ പങ്കെടുത്തത്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായംതേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. 1056, 0471-2552056)
ചിത്രം:പ്രതീകാത്മകം



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group