
നിലമ്പൂർ: ഏഷ്യയിലെ രണ്ടാമത്തെ ദീർഘദൂര കയാക്കിങ് യാത്രയായ ചാലിയാർ റിവർ പാഡിൽ ഞായറാഴ്‌ച സമാപിക്കും. നിലമ്പൂർ മാനവേദൻ ഹയർസെക്കൻഡറി സ്‌കൂളിന് സമീപത്തുള്ള കടവിൽനിന്ന് വെള്ളിയാഴ്ച്ച വൈകീട്ട് മൂന്നിന് ആരംഭിച്ച് സാഹസികമായി നടത്തുന്ന ബോധവത്കരണ യാത്ര ഞായറാഴ്‌ച ഉച്ചയ്ക്ക് രണ്ടിന് കോഴിക്കോട് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടർ സ്പോർട്‌സ് ക്ലബ്ബിൽ സമാപിക്കും.
യാത്രയുടെ രണ്ടാം ദിവസമായ ശനിയാഴ്‌ച സംഘം മമ്പാട്ടുനിന്ന് മുറിഞ്ഞമാട് വരെ 30 കിലോമീറ്റർ സഞ്ചരിച്ചു. കേരള ടൂറിസംവകുപ്പ്, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, കോഴിക്കോട് പാരഗൺ റസ്റ്ററൻ്റ, ഗ്രീൻ വേംസ്, അമാന ടൊയോട്ട എന്നിവയുടെ സഹകരണത്തോടെ മാലിന്യമുക്ത ചാലിയാറെന്ന ലക്ഷ്യം മുൻനിർത്തിയാണ് യാത്ര.
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ജെല്ലിഫിഷ് വാട്ടർ സ്പോർട്സ് ക്ലബ്ബാണ് യാത്ര സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലായി 1000 കിലോ മാലിന്യമാണ് സംഘം ചാലിയാറിൽനിന്ന് ശേഖരിച്ചത്. 75 ആളുകളാണ് യാത്രയിൽ പങ്കെടുക്കുന്നത്. ഇതിൽ ഏഴ് വനിതകളും നാലുകുട്ടികളുമുണ്ട്. ഇരുപത്തൊന്നുകാരനായ റായൻ കോടിത്തോടികയാണ് യാത്ര നയിക്കുന്നത്. ചാലിയാറിലൂടെ ഇവർ 68 കിലോമീറ്ററാണ് സഞ്ചരിക്കുക. അരിക്കോട് മൈത്രക്കടവിലെത്തിയ സംഘത്തിന് വൈറ്റ് സ്റ്റാർ ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്വീകരണം നൽകി. ക്ലബ്ബ് പ്രസിഡന്റ്റ് കെ. ജുനൈസ്, സെക്രട്ടറി കെ.പി. അഷ്റഫ്, ഖജാൻജി ഒ. സമീർ, ജെല്ലിഫിഷ് വാട്ടർ സ്പോർട്സ് സ്ഥാപകൻ കൗഷിക്ക് കൊടിത്തോടിക, മാനേജിങ് ഡയറക്ടർ റിൻസി ഇക്ബാൽ എന്നിവർ പ്രസംഗിച്ചു.
കിഴുപറമ്പ് പഞ്ചായത്തിലെ എടവണ്ണപ്പാറയ്ക്ക് സമീപം മുറിഞ്ഞമാട് എത്തിച്ചേർന്ന കയാക്കിങ് സംഘത്തിന് ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബുകളായ കളേഴ്‌സും റോവേഴ്‌സും ചേർന്ന് സ്വീകരണം നൽകി. റോവേഴ്സ‌് ക്ലബ്ബ് പ്രസിഡന്റ് എം.ടി. നിയാസ്, സെക്രട്ടറി ബഷീർ വാപ്പാട്, ചെയർമാൻ ജലീൽ എടക്കര എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group