
കൊച്ചി: കേരളത്തിലെ പൊതുഇടങ്ങൾ നവീകരിക്കുന്നതിൽ എറണാകുളം
സുഭാഷ് പാർക്ക് മാതൃകയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സുഭാഷ് പാർക്കിൽ ആധുനിക രീതിയിൽ സജ്ജീകരിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനവും പുതുതായി സ്ഥാപിക്കുന്ന ഇൻ്ററാക്റ്റീവ് പ്ലേ ഏരിയയുടെയും ഓപ്പൺ ജിമ്മിന്റെയും നിർമാണോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുസ്ഥല പരിപാലനത്തിൽ വലിയ മാതൃകയായി മാറിയിരിക്കുകയാണ് നഗരത്തിൻ്റെ അഭിമാനമായ സുഭാഷ് പാർക്ക്, നമ്മുടെ പൊതുസംവിധാനങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുക എന്നതാണ് സർക്കാരിൻ്റെ നയം. എന്നാൽ അത് കൃത്യമായി നടപ്പിലാക്കുന്നതിൽ പലയിടങ്ങളിലും വീഴ്‌ച ഉണ്ടാകാറുണ്ട് എന്നതാണ് സത്യം. എന്നാൽ സുഭാഷ് പാർക്കിൽ വളരെ മാതൃകാപരമായിട്ടാണ് ഉയർന്ന നിലവാരത്തിലുള്ള ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ് സംവിധാനവും ബേബി കെയർ സൗകര്യവും ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, കൊച്ചി റിഫൈനറിയുടെ സാമ്പത്തിക സഹായത്തോടെ 35 ലക്ഷം രൂപ ചെലവഴിച്ചാണ് ടോയ്‌ലറ്റ് കോംപ്ലക്സും ഇവിടത്തെ മലിനജലം ശുദ്ധീകരിച്ച് പുനരുപയോഗിക്കാൻ സാധിക്കുന്ന മലിനജല സംസ്‌കരണ സംവിധാനത്തിന്റെയും പണികൾ പൂർത്തിയാക്കിയത്. കൂടാതെ ടൂറിസം വകുപ്പിൻ്റെ സഹകരണത്തോടെ രണ്ടരക്കോടി രൂപ ചെലവഴിച്ചാണ് ഭിന്നശേഷിക്കാരായ കുട്ടികൾക്കുൾപ്പെടെ ഉപയോഗിക്കാൻ സാധിക്കുന്ന ഇൻ്ററാക്റ്റീവ് മാതൃകയിലുള്ള പ്ലേ ഏരിയയും മുതിർന്നവർക്കുള്ള ഓപ്പൺ ജിംനേഷ്യവും തയ്യാറാക്കുന്നത്.
പാർക്കിൽ നിലവിലുള്ള ടോയ്‌ലറ്റ് കോംപ്ലക്‌സ് ആധുനിക സംവിധാനങ്ങളോടെ പുനർസജ്ജീകരിക്കുന്നതിൻ്റെ ഭാഗമായി ആധുനികരീതിയിലുള്ള പുതിയ മിനി കഫെറ്റീരിയ, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ് സംവിധാനം, ഫീഡിങ് റൂം, റീഡിങ് റൂം എന്നിവയാണ് തയ്യാറാക്കിയിട്ടുള്ളത്. "സുഭാഷ് പാർക്കിൽ ഭിന്നശേഷി സൗഹൃദമായ ഇന്ററാക്‌ടീവ് പ്ലേ ഏരിയയും ഓപ്പൺ ജിംനേഷ്യവും തയ്യാറാക്കാൻ മുന്നോട്ടുവന്ന ടൂറിസം വകുപ്പിനോടുള്ള നന്ദി മേയർ എം. അനിൽകുമാർ അറിയിച്ചു. മേയർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.ജെ. വിനോദ് എംഎൽഎ, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ എന്നിവർ മുഖ്യാതിഥികളായി. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സി.ഡി. വത്സലകുമാരി, സീന, വി.എ. ശ്രീജിത്ത്, കൗൺസിലർമാർ, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി പി.എസ്. ഷിബു തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group