
അരുവിത്തുറ: ഹരിത കേരള മിഷന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ പച്ചത്തുരുത്ത് പദ്ധതിയില്‍ കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച പച്ചത്തുരുത്തായി അരുവിത്തുറ സെന്‍റ് ജോർജ് കോളജിലെ പച്ചത്തുരുത്ത് തെരഞ്ഞെടുക്കപ്പെട്ടു. ക്യാമ്പസിനുള്ളില്‍ മാനേജ്മെന്‍റ് അനുവദിച്ച് നല്‍കിയ 25 സെന്‍റ് സ്ഥലത്താണ് കോളജിലെ ബോട്ടണി വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന സാമൂഹിക വനവത്കരണ വിഭാഗത്തിന്‍റെ സഹകരണത്തോടെ പച്ചത്തുരുത്ത് തയാറാക്കിയത്.
ഒരു കാലത്ത് ഈ പ്രദേശങ്ങളിലെ നിറസാന്നിധ്യമായിരുന്നതും ഇപ്പോള്‍ വംശനാശ ഭീഷണി നേടുന്നതുമായ അപൂർവ സസ്യങ്ങള്‍ ഉള്‍പ്പെടെ 50ല്‍ പരം ഇനങ്ങളിലായി നൂറോളം സസ്യങ്ങളാണ് ഈ പച്ചത്തുരുത്ത് വനത്തിലുള്ളത്.
ബോട്ടണി വിഭാഗത്തിലെ അധ്യാപകരും വിദ്യാർഥികളും ചേർന്നാണ് ഈ വനത്തിന്‍റെ സംരക്ഷണവും പരിപാലനവും നടപ്പിലാക്കുന്നത്.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേർന്ന ചടങ്ങില്‍ ബോട്ടണി വിഭാഗം മേധാവി ജോബി ജോസഫ്, എൻഎസ്‌എസ് പ്രോഗ്രാം ഓഫീസർ ഡോ. ഡെന്നി തോമസ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ഹരിതാഭയും കാർഷിക സംസ്കാരവും പാഠപുസ്തകങ്ങളോട് ചേർത്തുവച്ചിട്ടുള്ള അരുവിത്തുറ കോളജിന്‍റെ ജൈവ പരിസരം മുൻപും അംഗീകാരങ്ങള്‍ക്ക് അർഹത നേടിയിട്ടുണ്ട്.
പുരസ്കാരം ലഭിക്കാൻ കാരണക്കാരായ അധ്യാപകരെയും വിദ്യാർഥികളെയും കോളജ് മാനേജർ വെരി റവ.ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേല്‍, പ്രിൻസിപ്പല്‍ പ്രഫ.ഡോ. സിബി ജോസഫ്, ബർസാർ ആൻഡ് കോഴ്സ് കോഓർഡിനേറ്റർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പല്‍ ഡോ. ജിലു ആനി ജോണ്‍ എന്നിവർ അഭിനന്ദിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group