
തിരുവനന്തപുരം: പൊതുമരാമത്തുവകുപ്പിൻ്റെ റോഡുകളെല്ലാം ദേശീയപാതാ നിലവാരത്തിലുള്ള ബിഎം ആൻഡ് ബിസി റോഡുകളാക്കി വികസിപ്പിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. നിയമസഭയിൽ അൻവർ സാദത്തിന്റെ സബ്മിഷനു മറുപടി നൽകുകയായിരുന്നു മന്ത്രി.
രാജ്യത്തെ റോഡുനിർമാണത്തിൽ ഏറ്റവും ഉയർന്ന ഗുണനിലവാരം ഉറപ്പാക്കുന്നതാണ് ബിഎം ആൻഡ് ബിസി രീതി. അഞ്ചെട്ടുവർഷത്തേക്ക് ഒരു കുഴപ്പവും വരില്ല. എന്നാൽ, കിലോമീറ്ററിന് 50 ലക്ഷം രൂപ അധികച്ചെലവ് വരും. പൊതുമരാമത്തുവകുപ്പിന്റെ പകുതിറോഡുകൾ ഈ നിലവാരത്തിലായിക്കഴിഞ്ഞു മന്ത്രി അറിയിച്ചു.
റെയിൽവേപാതകൾക്കു കുറുകെ ലെവൽ ക്രോസില്ലാത്ത കേരളം എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളതെന്ന് എ.പി. അനിൽകുമാറിന്റെ സബ്മിഷനുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി. ലെവൽ ക്രോസ് ഇല്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി 99 റെയിൽവേ മേൽപ്പാലങ്ങൾ കിഫ്‌ബിയിൽ ഉൾപ്പെടുത്തി നിർമിക്കാനാണ് തീരുമാനിച്ചത്. 23 എണ്ണം കേന്ദ്രസർക്കാരിന്റെ കൂടി പങ്കാളിത്തത്തോടെയും നടപ്പാക്കും -മന്ത്രി അറിയിച്ചു.
'വിവാദങ്ങൾ കെൽട്രോണിനെ ബാധിച്ചു'
തിരുവനന്തപുരം: പ്രതിപക്ഷനേതാക്കൾ ഉന്നയിച്ച വ്യാജ ആരോപണങ്ങളെത്തുടർന്നുള്ള വിവാദങ്ങൾ കെൽട്രോണിനെ ബാധിച്ചെന്ന് മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിപറയുകയായിരുന്നു അദ്ദേഹം.
കെൽട്രോൺ മികച്ചരീതിയിൽ മുന്നോട്ടുപോവുന്ന ഘട്ടത്തിലാണ് അനാവശ്യവിവാദങ്ങളുണ്ടായത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മുൻനേതാവ് രമേശ് ചെന്നിത്തലയും നൽകിയ ഹർജികൾ കോടതി തള്ളിക്കളഞ്ഞു.
വിവാദങ്ങൾ മഹാരാഷ്ട്ര, ഒഡിഷ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗതാഗതവകുപ്പുകളുമായും ദേശീയപാതയിലെ ക്യാമറയുമായി ബന്ധപ്പെട്ടതുമായ ചർച്ചകളെ ബാധിച്ചു. കേന്ദ്രസർക്കാരിന്റെ ബൃഹത്തായ ഓട്ടമാറ്റിക് വെഹിക്കിൾ ടെസ്റ്റിങ് സിസ്റ്റത്തിനുള്ള ഉപകരണങ്ങൾ നിർമിക്കാൻ ജർമൻ കമ്പനിയുമായുള്ള സഹകരണത്തെയും ബാധിച്ചു -മന്ത്രി പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group