
കണ്ണൂർ : നവീകരിച്ച കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ ആദ്യമായി മത്സരിക്കാനിറങ്ങി പോലീസ് താരങ്ങൾ. കാക്കിക്കുള്ളിലെ മികച്ച താരങ്ങളെ കണ്ടെത്താൻ വാശിയേറിയ മത്സരമായിരുന്നു വ്യാഴാഴ്‌ച രാവിലെമുതൽ നടന്നത്. ജില്ലയിലെ പോലീസ് സേനാംഗങ്ങളും മറ്റ് മിനിസ്റ്റീരിയൽ ഉദ്യോഗസ്ഥരും വാശിയോടെ മൈതാനത്തിറങ്ങി. പുതിയ സിന്തറ്റിക് ട്രാക്കിൽ മത്സരാർഥികൾക്ക് പ്രോത്സഹനമേകാൻ സിറ്റി പോലീസ് കമ്മിഷണർ പി. നിധിൻരാജ് അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും മത്സരിക്കാനിറങ്ങി.
ആദ്യദിനത്തിലെ 33 ഇനം മത്സരങ്ങൾ കഴിഞ്ഞപ്പോൾ 51 പോയിന്റുമായി കൂത്തുപറമ്പ് സബ് ഡിവിഷനാണ് മുന്നിൽ. 50 പോയിൻ്റുമായി ജില്ലാ പോലീസ് ആസ്ഥാനം രണ്ടാംസ്ഥാനത്തും 36 പോയിന്റുമായി തലശ്ശേരി സബ് ഡിവിഷൻ മൂന്നാംസ്ഥാനത്തുമുണ്ട്. കണ്ണൂർ സബ് ഡിവിഷൻ 23-ഉം സ്പെഷ്യൽ യൂണിറ്റ് 10-ഉം പോയിന്റ് നേടി. അഞ്ച് ടീമുകളായി തിരിച്ചുള്ള മത്സരത്തിൽ 65 വനിതകൾ, 150 പുരുഷൻമാർ, 50 ഓഫീസർമാർ എന്നിവർക്ക് പുറമെ വിരമിച്ചവരും മിനിസ്റ്റീരിയൽ താരങ്ങളും പങ്കെടുത്തു.
വ്യാഴാഴ്ച രാവിലെ കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ കണ്ണൂർ റെയ്ഞ്ച് ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്ര മീറ്റ് ഉദ്ഘാടനം ചെയ്തു. സിറ്റി പോലീസ് കമ്മിഷണർ പി. നിധിൻരാജ്, അഡീഷണൽ എസ്‌പി സജേഷ് വാഴാളപ്പിൽ, സ്പെഷ്യൽ ബ്രാഞ്ച് എസിപി എ.വി. ജോൺ, കണ്ണൂർ എസിപി പ്രദീപൻ കണ്ണിപ്പൊയിൽ, തലശ്ശേരി എഎസ്‌പി പി.വി. കിരൺ, കൂത്തുപറമ്പ് എസിപി കെ.വി. പ്രമോദൻ, ഡിസ്ട്രിക്ട‌് ക്രൈംബ്രാഞ്ച് എസിപി എം.ടി. ജേക്കബ്, നർക്കോട്ടിക് സെൽ എസിപി പി. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
വെള്ളിയാഴ്ച രാവിലെ ആറുമുതൽ കായികമത്സരങ്ങൾ തുടങ്ങും. വൈകിട്ട് നടക്കുന്ന സമാപന ചടങ്ങിൽ ഇന്ത്യൻ ഫുട്‌ബോൾ താരം എൻ.പി. പ്രദീപ്, കണ്ണൂർ റെയ്ഞ്ച് ഡിഐജി ജി.എച്ച്. യതീഷ്‌ചന്ദ്ര, സിറ്റി പോലീസ് കമ്മിഷണർ പി. നിധിൻരാജ്, ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൽ എന്നിവർ പങ്കെടുക്കും.
ഒന്നാമനായി സിറ്റി പോലീസ് കമ്മിഷണർ
കണ്ണൂർ സിറ്റി പോലീസ് അത്ലറ്റിക് മീറ്റിൽ പങ്കെടുത്ത രണ്ടിനത്തിനും ഒന്നാമനായി സിറ്റി പോലീസ് കമ്മിഷണർ പി. നിധിൻരാജ്. എസിപി മുതൽ മുകളിലുള്ള ഉദ്യോഗസ്ഥർക്കായി നടത്തിയ ലോങ്‌ജംപ്, ഷോട്ട്പുട്ട് എന്നീ രണ്ട് ഇനങ്ങളിലാണ് മത്സരിച്ചത്. 100 മീറ്റർ ഹീറ്റ്സിൽ മത്സരാർഥികൾക്ക് പ്രോത്സാഹനമേകാനും അദ്ദേഹം ട്രാക്കിലിറങ്ങി.
ഇത്തവണ എല്ലാവരും ഒരിനത്തിലെങ്കിലും പങ്കെടുക്കണമെന്നും സ്ഥിരമായി മത്സരിക്കുന്ന ഇനത്തിന് പുറമേ മറ്റുള്ളവയിലും പങ്കെടുക്കാൻ ശ്രമിക്കണമെന്നും പറഞ്ഞിരുന്നു. എന്നാൽ മാത്രമേ ഓരോരുത്തർക്കും ഓരോരുത്തമിലുമുള്ള വ്യത്യസ്‌ത താത്‌പര്യങ്ങൾ കണ്ടെത്താനും പുതിയ മേഖലകളിലേക്ക് തിരിയാനും കഴിയൂ അദ്ദേഹം പറഞ്ഞു.
ഒന്നും രണ്ടും സ്ഥാനം നേടിയവർ:
വനിതാവിഭാഗം: 100 മീറ്റർ ഓട്ടം-ആശ്രിത (സിപിഒ കൂത്തുപറമ്പ്), ബിന്ദു (എഎസ്ഐ സ്പെഷ്യൽ യൂണിറ്റ്). 1500 മീറ്റർ-അനുശ്രീ (സിപിഒ, കണ്ണൂർ), സിന്ധു (എഎസ്ഐ സെപ്ഷ്യൽ യൂണിറ്റ്), ഡിസ്‌കസ് ത്രോ ധനലക്ഷ്‌മി (സിപി തലശ്ശേരി), ആശ്രിത (സിപിഒ കൂത്തുപറമ്പ്), ജാവ്‌ലിൻത്രോ-ജോഷിന സിപിഒ, ഗീതാഞ്ജലി എഎസ്ഐ (ഇരുവരും കൂത്തുപറമ്പ്), ഹാമർ ത്രോ-ശ്രീഷ(സിപിഒ കൂത്തുപറമ്പ്), റഹിയാനത്ത് (സിപിഒ ഡിഎച്ച്ക്യൂ).
പുരുഷവിഭാഗം : 100 മീറ്റർ ഓട്ടം- അഭിജിത്ത്, സി.വി. ജിതിൻ (ഇരുവരും സിപിഒ
ഡിഎച്ച്ക്യു). 10000 മീറ്റർ -പ്രജിൻ (സിപിഒ തലശ്ശേരി), കെ. പ്രവീൺ (സിപിഒ ഡിഎച്ച്ക്യു), ഡിഡ്‌കസ് ത്രോ (ഓഫീസർ)-മിനീഷ് കുമാർ (എസ്ഐ, ഡിഎച്ച്ക്യു), ഷമീർ എഎസ്ഐ (തലശ്ശേരി), ഹാമർത്രോ-അഷ്റഫ് സിപിഒ, ഫൈസൽ സീനിയർ സിപിഒ ഇരുവരും കൂത്തുപറമ്പ് സബ്‌ഡിവിഷൻ, ഡിസ്‌കസ് ത്രോ-ഫൈസൽ (സീനിയർ സിപിഒ കൂത്തുപറമ്പ്), മിനീഷ് കുമാർ (എസ്ഐ, ഡിഎച്ച്ക്യു). 100 മീറ്റർ (റിട്ട. പോലീസ്)-സുകുമാരൻ, വിശ്വനാഥൻ (ഇരുവരും റിട്ട. ഡിവൈഎസ്‌പി). ഷോട്ട്പുട്ട് (റിട്ട. പോലീസ്)-ഹാരിസ്, രാജേന്ദ്രൻ (ഇരുവരും റിട്ട. എസ്ഐ). 100 മീറ്റർ (വെറ്ററൻ)-എഎസ്ഐ സുനിൽ (കൂത്തുപറമ്പ്), എഎസ്ഐ ജയചന്ദ്രൻ (സെപ്ഷ്യൽ യൂണിറ്റ്). 100 മീറ്റർ (ഓഫീസേഴ്സ്)-ടി.എം. വിപിൻ (എസ്ഐ കണ്ണൂർ), സുനിൽ (എഎസ്ഐ കുത്തുപറമ്പ്), ലോംങ്ജംപ്-ജിതിൻരാജ് (ഡിഎച്ച്ക), ഷമിൽ (കുത്തുപറമ്പ്). ലോംങ്‌ജംപ് (എസിപി മുതൽ മുകളിലേക്ക്)-പി. നിധിൻരാജ് (സിറ്റി പോലീസ് കമ്മിഷണർ), ജോഷി ജോസ് (സെപ്ഷ്യൽ യൂണിറ്റ് എസിപി). ഷോട്ട്പുട്ട് (എസിപി മുതൽ മുകളിലേക്ക്) പി. നിധിൻരാജ് (സിറ്റി പോലീസ് കമ്മിഷണർ), ജോഷി ജോസ് (എസിപി സ്പെഷ്യൽ യൂണിറ്റ്).

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group