
തിരുവമ്പാടി വിളകളെ മൂല്യവർധിത ഉത്പന്നങ്ങളാക്കി സുസ്ഥിരവികസനത്തിൻ്റെ വിജയഗാഥകൾ രചിച്ച മലയോരത്തെ ഫാം ടൂറിസം സംരംഭകരെ നേരിട്ടറിയാൻ പ്രിയങ്കാഗാന്ധി എംപിയെത്തി. ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കിയ ഫാം ടൂറിസം പദ്ധതിയെക്കുറിച്ചറിയാനാണ് വയനാട് പാർലമെന്റ് മണ്ഡലത്തിൻ്റെ സ്വന്തം എംപിയെത്തിയത്.
ദേശീയ കാർഷക അവാർഡ് ജേതാവായ ആനക്കാംപൊയിൽ മണ്ണുക്കുശുമ്പിൽ ഡൊമിനിക്കിന്റെ ഭവനത്തിൽ ആയിരുന്നു സംഗമം.
ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്. കൊടുവള്ളി കൃഷി അസി. ഡയറക്ടർ ഡോ. പ്രിയാ മോഹൻ, തിരുവമ്പാടി കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ, പദ്ധതി കോഡിനേറ്റർ അജു എമ്മാനുവൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഫാം ടൂറിസം പദ്ധതിയിലെ സജീവ അംഗങ്ങളുടെ യോഗം സംഘടിപ്പിച്ചത്.
രണ്ടുമണിക്കൂറോളം സമയം കർഷകരുമായി സംവദിച്ച പ്രിയങ്കാഗാന്ധി പദ്ധതി നടത്തിപ്പിൽ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും കർഷകരുടെ ആവശ്യങ്ങളെ കുറിച്ചും വിശദമായി ചോദിച്ചു മനസ്സിലാക്കി.
ക്ലസ്സർ അധിഷ്ഠിത ഫാം ടൂറിസം എന്ന ആശയത്തെ അഭിനന്ദിച്ചു. പദ്ധതി വിപുലീകരിക്കുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ഒരു കൺസൾട്ടന്റിനെ നിയമിക്കാൻ സഹായംനൽകാമെന്ന് എംപി വാഗ്ദാനംചെയ്തു.
സംസ്ഥാന കാർഷക അവാർഡ് ജേതാവ് പി.ജെ. തോമസിനെ പ്രിയങ്കാ ഗാന്ധി പൊന്നാടയണിയിച്ചു. ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺ കുമാറും പ്രിയങ്കാഗാന്ധിയുടെ സംഘത്തൊടൊപ്പമുണ്ടായിരുന്നു.
വന്യജീവി പ്രശ്നം ഉൾപ്പെടെ മലയോര കർഷകർ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം തേടി യുഡിഎഫ് നേതാക്കൾ പ്രിയങ്കാ ഗാന്ധിയെ സന്ദർശിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മനോജ് വാഴേപ്പറമ്പിൽ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ, അസ്ക്‌കർ ചെറിയമ്പലം, മില്ലി മോഹൻ തുടങ്ങിയവരടങ്ങിയ സംഘമാണ് സന്ദർശിച്ചത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group