
ആലിപ്പറമ്പ് : ആലിപ്പറമ്പ് ഗ്രാമപ്പഞ്ചായത്തിൽ യുപി വിഭാഗം വരെയുള്ള വിദ്യാർഥികൾക്ക് ഇനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പഠനത്തിനും സൗകര്യമൊരുങ്ങുന്നു. തൂത ജിഎംഎൽപി സ്‌കൂളിൽ ഗ്രാമപ്പഞ്ചായത്ത് ഒരുക്കിയ സമ്പൂർണ എഐ ലാബാണ് വിദ്യാർഥികൾക്ക് നിർമിതബുദ്ധി മേഖലയിലും പഠനസൗകര്യമൊരുക്കുന്നത്. ഗ്രാമപ്പഞ്ചായത്ത് 35 ലക്ഷം രൂപ ചെലവിലാണ് കെട്ടിടവും ലാങ്ങും ഒരുക്കിയത്.
ഇന്ത്യയിൽ ആദ്യമായാണ് ഒരു ഗ്രാമപ്പഞ്ചായത്ത് യുപി വിഭാഗം വരെയുള്ള വിദ്യാർഥികൾക്കായി എഐ ലാബ് ഒരുക്കുന്നത്, ഘട്ടങ്ങളായി ഗ്രാമപ്പഞ്ചായത്തിലെ യുപി വരെയുള്ള വിദ്യാർഥികൾക്ക് എഐ പരിശീലനം നൽകും.
ആദ്യഘട്ടം ഗ്രാമപ്പഞ്ചായത്തിലെ തിരഞ്ഞെടുത്ത 150 വിദ്യാർഥികൾക്കാണ് പരിശീലനം നൽകുക. ശനിയാഴ്‌ച രാവിലെ 10.30-ന് തുത ജി.എം.എൽപി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ നജീബ് കാന്തപുരം എംഎൽഎ ലാബ് ഉദ്ഘാടനംചെയ്യും. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണസ്വാമി പങ്കെടുക്കും. ചടങ്ങിൽ സമ്പൂർണ എഐ സാക്ഷരത പഞ്ചായത്തായി മാറ്റാനുള്ള പദ്ധതിയും തുടങ്ങും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group