
പാലക്കാട് അമീബിക് മസ്‌തിഷ്‌കജ്വരം കണ്ടെത്തിയ പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശിയുടെ രോഗത്തിൻ്റെ ഉറവിടത്തിൽ ഇനിയും വ്യക്തതയായില്ല. ഓങ്ങല്ലൂർ സ്വദേശിയായ 29-കാരനാണ് ബുധനാഴ്‌ച അമീബിക് മസ്തിഷ്‌കജ്വരം കണ്ടെത്തിയത്.
ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് നിലവിൽ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. എങ്ങനെയാണ് രോഗംബാധിച്ചതെന്ന് അറിയാനുള്ള പരിശോധന ആരോഗ്യവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്. യുവാവ് ഓങ്ങല്ലൂർപ്രദേശത്തെ പൊതുകുളത്തിൽ കുളിച്ചിട്ടുണ്ടെന്നാണ് സൂചന. പിന്നീട് വയനാട്ടിലേക്ക് യാത്രപോയിരുന്നതായും സൂചനയുണ്ട്.
എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. യുവാവിന് അമീബിക് മസ്‌തിഷ്‌കജ്വരമുണ്ടെന്ന് ഇനിയും ജില്ലാ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, തിരുവനന്തപുരത്തുനിന്ന് ആരോഗ്യവകുപ്പധികൃതർ ഇക്കാര്യം സ്ഥീരികരിച്ചിട്ടുണ്ട്. വിശദ റിപ്പോർട്ടിനായി സാംപിൾ സമർപ്പിച്ചിട്ടുണ്ടെന്നാണ് ജില്ലാ ആരോഗ്യവകുപ്പ് അധികൃതരുടെ വിശദീകരണം.
തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലുള്ള നെന്മാറസ്വദേശിക്കും അമീബിക് മസ്തിഷ്‌കജ്വരം കണ്ടെത്തിയിരുന്നു. ഇവരും ചികിത്സയിൽ തുടരുകയാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group