
മാന്നാർ ഒളിഞ്ഞും തെളിഞ്ഞും എസ്എൻഡിപി യോഗത്തെയും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും വേട്ടയാടാനുള്ള ശ്രമമാണ് സമൂഹത്തിൽ നടക്കുന്നതെന്നും യോഗവുമായോ ജനറൽ സെക്രട്ടറിയുമായോ യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളിൽപ്പോലും പഴികേൾക്കേണ്ട അവസ്ഥയാണ് വെള്ളാപ്പള്ളിക്കെന്നും ഇതിനെതിരേ ഒറ്റക്കെട്ടായി നീങ്ങണമെന്നും എസ്എൻഡിപി യോഗം വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചതയദിനത്തിൽ സമർപ്പണം നടത്തിയ മാന്നാർ യൂണിയൻ്റെ പുതിയ ഓഫീസിൻ്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു തുഷാർ. യൂണിയൻ ചെയർമാൻ കെ.എം. ഹരിലാൽ അധ്യക്ഷനായി.
മാന്നാർ യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം, ജോ. കൺവീനർ പുഷ്പാ ശശികുമാർ, പത്തനംതിട്ട യൂണിയൻ പ്രസിഡൻ്റ് കെ. പത്മകുമാർ, ചെങ്ങന്നൂർ യൂണിയൻ അഡ്മമിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ, ചേപ്പാട് യൂണിയൻ പ്രസിഡന്റ് സലികുമാർ, കായംകുളം യൂണിയൻ സെക്രട്ടറി പ്രദീപ് ലാൽ, മാന്നാർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, ടി.കെ. അനിൽകുമാർ, രാജേന്ദ്രപ്രസാദ് അമൃത, ഹരിപാലമൂട്ടിൽ തുടങ്ങിയർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group