ഭാഗ്യക്കുറിയുടെ ജിഎസ്‌ടി കൂട്ടിയത് ഏകപക്ഷീയ തീരുമാനം -എം.വി.ജയരാജൻ

ഭാഗ്യക്കുറിയുടെ ജിഎസ്‌ടി കൂട്ടിയത് ഏകപക്ഷീയ തീരുമാനം -എം.വി.ജയരാജൻ
ഭാഗ്യക്കുറിയുടെ ജിഎസ്‌ടി കൂട്ടിയത് ഏകപക്ഷീയ തീരുമാനം -എം.വി.ജയരാജൻ
Share  
2025 Sep 18, 09:08 AM
vtk
pappan

ആലപ്പുഴ: ഭാഗ്യക്കുറിയുടെ ജിഎസ്‌ടി വർധിപ്പിച്ചത് ഏകപക്ഷീയ തീരുമാനമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജൻ, കേരള ഭാഗ്യക്കുറിയെ തകർക്കുന്നതാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. അത് പഠനങ്ങളില്ലാതെ കേന്ദ്രസർക്കാരിൻ്റെ തീരുമാനമായിട്ടാണ് അവതരിപ്പിച്ചത്. സിസ്റ്റത്തിൽ ഭേദഗതി വരുത്താനുള്ള സാവകാശം പോലുമില്ലാതെയാണ് പരിഷ്കരണം അടിച്ചേൽപ്പിച്ചത്. ഭാഗ്യക്കുറിക്ക് മാത്രമായി 28 ശതമാനം സ്ലാബ് നിർത്തണമെന്ന് ആവശ്യപ്പെട്ടിട്ടും പരിഗണിച്ചില്ല.


ലോട്ടറിയെ ആഡംബര വസ്‌തുവാക്കാനുള്ള കേന്ദ്ര തീരുമാനം തൊഴിലാളി വിരുദ്ധമാണ്. കേരളം ഉൾപ്പെടെയുള്ള പ്രതിപക്ഷഭരണ സംസ്ഥാനങ്ങളെ കേൾക്കാൻ ജിഎസ്‌ടി കൗൺസിൽ തയ്യാറായില്ല. ഈ നടപടി ഓണം ബംപർ ഭാഗ്യക്കുറിയുടെ അവസാന ദിവസങ്ങളിലെ വിൽപ്പനയെ ബാധിക്കും. നികുതി പരിഷ്കരണത്തിലൂടെ കേരളത്തിനുണ്ടാകുന്ന നഷ്‌ടം കേന്ദ്രസർക്കാർ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


കേരള ലോട്ടറി സംരക്ഷണ സമിതി ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പാസ്പോർട്ട് ഓഫീസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഗ്യക്കുറിക്ക് കേന്ദ്രസർക്കാർ 40 ശതമാനം ജിഎസ്‌ടി ഏർപ്പെടുത്തിയതിലായിരുന്നു പ്രതിഷേധം.


ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റ് കെ. ദേവദാസ് അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി വി.ബി. അശോകൻ, സിഐടിയു ജില്ലാ പ്രസിഡന്റ് ബി.എസ്.അഫ്സൽ, എഐടിയുസി ജില്ലാ പ്രസിഡൻ്റ് എ.എം. ഷിറാസ്, ഐഎൻടിയുസി ജില്ലാ സെക്രട്ടറി വിജയൻ, ഏജൻ്റ്സ് യൂണിയൻ ജില്ലാ കൺവീനർ സി.ബി. ഷെജീർ, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എ. ഷാജി. പി.പി. പവനൻ തുടങ്ങിയവർ സംസാരിച്ചു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI