
കൊച്ചി: പോലീസ്‌സ്റ്റേഷനുകളിലെ സിസിടിവികളുടെ പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ നൽകാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു.
പോലീസ്‌സ്റ്റേഷനിലെ സിസിടിവി വിഷയത്തിൽ സുപ്രീംകോടതി ആവശ്യപ്പെട്ട വിവരങ്ങൾ ഹൈക്കോടതിയിലും സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. കുന്നംകുളത്ത് പോലീസ് മർദനത്തിനിരയായ കോൺഗ്രസ് നേതാവ് വി.എസ്. സുജിത് അടക്കമുള്ളവർ നൽകിയ പൊതുതാത്പര്യഹർജിയിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ ജസ്റ്റിസ് ബസന്ത് ബാലാജി ന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
മനുഷ്യാവകാശസംരക്ഷണ നിയമത്തിൽ പരാമർശിക്കുന്ന മനുഷ്യാവകാശക്കോടതികളുടെ ഫലപ്രദമായ പ്രവർത്തനം ഉറപ്പുവരുത്താൻ നിർദേശിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിക്കുന്നത്. മനുഷ്യാവകാശ സംരക്ഷണ നിയമപ്രകാരം ജില്ലാ കോടതികൾക്ക് മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാം. എന്നാൽ, ചട്ടങ്ങളും നിയമങ്ങളും ഇല്ലാത്തതിനാൽ ഇത് ഫലപ്രദമാകുന്നില്ലെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.
എന്നാൽ, ജില്ല, സെഷൻസ് കോടതികളെ മനുഷ്യാവകാശക്കോടതികളായി വിജ്ഞാപനം ചെയ്തതിട്ടുണ്ടെന്ന് സർക്കാരിനായി ഹാജരായ സ്റ്റേറ്റ് അറ്റോർണി എൻ. മനോജ്കുമാർ വിശദീകരിച്ചു.
തുടർന്നാണ് പോലീസ് സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളുടെ കാര്യത്തിൽ സുപ്രീംകോടതി ആവശ്യപ്പെട്ട വിവരങ്ങൾ ഹൈക്കോടതിയിൽകൂടി സമർപ്പിക്കാൻ നിർദേശിച്ചത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group