
പെരിന്തൽമണ്ണ കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയവും സംസ്ഥാന
സർക്കാരും കുടുംബശ്രീ വഴി നടപ്പാക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ് സംരംഭകത്വ
പദ്ധതിക്ക് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. എസ്.വിഇപി(സ്റ്റാർട്ടപ്പ് വില്ലേജ് ഓൺട്രപ്രനേർഷിപ്പ് പ്രോജക്‌ട) യുടെയും ഇൻക്യുബേഷൻ സെൻ്ററിൻ്റെയും ഉദ്ഘാടനം നജീബ് കാന്തപുരം എംഎൽഎ നിർവഹിച്ചു.
സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കാനും വിജയകരമായി മുന്നോട്ടുകൊണ്ടുപോകാനും ആഗ്രഹമുള്ള ഗ്രാമീണജനതയ്ക്ക് ആവശ്യമായ പരിശീലനങ്ങൾ, ശേഷിവികസനം, മാർഗനിർദേശങ്ങൾ, സാങ്കേതിക പിന്തുണകൾ, ധനസഹായങ്ങൾ എന്നിവ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ജില്ലയിൽ മികച്ചരീതിയിൽ പ്രവർത്തിച്ചുവരുന്ന യൂണിറ്റുകളെ തിരഞ്ഞെടുത്ത് സംരംഭകരാകാൻ താത്‌പര്യമുള്ളവർക്ക് പരിശീലനം നൽകി യൂണിറ്റുകൾ ആരംഭിക്കാനുള്ള സഹായം ലഭ്യമാക്കുകയാണ് ഇൻക്യുബേഷൻ സെന്റർ.
താഴെക്കോട് പഞ്ചായത്തിലെ സഞ്ജീവനി ന്യൂട്രിമിക്‌സ് യൂണിറ്റിനെയാണ് ഫുഡ് പ്രോസസിങ് മേഖലയിൽ ഇൻക്യൂബേഷൻ ഹബ്ബായി തിരഞ്ഞെടുത്തിട്ടുള്ളത്.
പരിശീലനാർഥികൾക്കുള്ള ക്ലാസ്‌റൂം, പ്രാക്‌ടിക്കൽ സംവിധാനം എന്നീ സൗകര്യങ്ങൾ ഇൻക്യുബേഷൻ സെൻ്റിൽ ലഭ്യമാണ്.
ഉദ്ഘാടനച്ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. എ.കെ. മുസ്‌തഫ. അധ്യക്ഷനായി. എസ്‌വിഇപി പദ്ധതിയുടെ വിശദമായ രൂപരേഖ നജീബ് കാന്തപുരം എംഎൽഎ പ്രകാശനം ചെയ്‌തു. സിഇഎഫ് ലോൺ വിതരണോദ്ഘാടനവും നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ബി. സുരേഷ് കുമാർ പദ്ധതി വിശദീകരിച്ചു.
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വനജ കുന്നംകുലത്ത്, കുടുംബശ്രീ അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോഡിനേറ്റർ ആർ. രഗീഷ് എന്നിവർ സംസാരിച്ചു.
വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാർ, ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, സ്ഥിരംസമിതി ചെയർപേഴ്‌സൺമാർ, സിഡിഎസ് ചെയർപേഴ്സൺമാർ, കുടുംബശ്രീ പ്രോഗ്രാം മാനേജർമാർ, ബ്ലോക്ക് കോഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group