
വടക്കാഞ്ചേരി : മനുഷ്യ-വന്യജീവി സംഘർഷ ലഘുകരണപരിപാടികൾക്ക് തുടക്കമായി. മേഖലയിലെ തദ്ദേശ സ്ഥാപനങ്ങളിലും വനം റേഞ്ച് ഓഫീസുകളിലും ഹെൽപ്പ് ഡെസ്‌കുകൾ തുറന്നു. തീവ്രയജ്ഞത്തിന്റെ ഭാഗമായുള്ള പ്രധാന പ്രവർത്തനങ്ങളിലൊന്നായ തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള യോഗം വടക്കാഞ്ചേരി നഗരസഭയിൽ നടന്നു.
നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അധ്യക്ഷനായി. വന്യജീവി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതി നിക്ഷേപിക്കാനുള്ള പരാതിപ്പെട്ടി വൈസ് ചെയർപേഴ്സൺ ഷീലാ മോഹൻ വനം ഉദ്യോഗസ്ഥരിൽനിന്ന് ഏറ്റുവാങ്ങി.
തെക്കുംകര, മുള്ളൂർക്കര പഞ്ചായത്തുകളിൽ പ്രസിഡൻറുമാരായ ടി.വി. സുനിൽകുമാർ, ഗിരിജാ മേലേടത്ത് എന്നിവർ പരാതിപ്പെട്ടികൾ സ്ഥാപിക്കുന്നതിന്റെ്റെ ഉദ്ഘാടനം നിർവഹിച്ചു.വടക്കാഞ്ചേരി, മച്ചാട് റേഞ്ച് ഓഫീസ് ആസ്ഥാനത്തും പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുണ്ട്.
തിരുവില്വാമല : വനംവകുപ്പിൻ്റെ നേതൃത്വത്തിൽ മനുഷ്യ വന്യജീവി സംഘർഷ ലഘുകരണത്തിൻ്റെ ഭാഗമായി പൊതുജനങ്ങളിൽനിന്ന് പരാതികളും നിർദേശങ്ങളും സ്വീകരിക്കുന്ന പരിപാടിക്ക് തുടക്കമായി. പഞ്ചായത്ത് ഓഫീസുകളിലും ഫോറസ്റ്റ് റേഞ്ച് ഓഫീസുകളിലും ഇതിനായി സെപ്റ്റംബർ 30 -വരെ സഹായകേന്ദ്രങ്ങൾ പ്രവർത്തിക്കും.
വിളനാശം, ജീവഹാനി, ഭൂമിതർക്കം, ഗതാഗത പ്രശ്‌നങ്ങൾ, മരം മുറി തുടങ്ങിയ വനംവകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കാൻ പൊതുജനങ്ങൾക്ക് സഹായ കേന്ദ്രം വഴി അപേക്ഷ നൽകാം. ഒരുവനംവകുപ്പ് ജീവനക്കാരന്റെ സഹായവും ലഭിക്കും.
തിരുവില്വാമല പഞ്ചായത്തിലെ സഹായകേന്ദ്രത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ. പദ്‌മജ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് എം. ഉദയൻ, പഞ്ചായത്തംഗങ്ങളായ രഞ്ജിത്ത്, സുമതി, വനംവകുപ്പ് ജീവനക്കാരായ സാജൻ, പ്രഭാശങ്കർ, സിജപ്രകാശൻ എന്നിവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group