
കങ്ങഴ നാട്ടിലെ ജൈവ വൈവിധ്യങ്ങളെപ്പറ്റി മനസ്സിലാക്കുന്നതിന്റെ ഭാഗമായി കങ്ങഴ പഞ്ചായത്തിൽ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്നു. വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഒരുലക്ഷം ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
തിടനാട് ടെൻസിങ് നേച്ചർക്ലബ്, വാഴൂർ എൻഎസ്എസ് കേളേജിലെ ബോട്ടണി വിദ്യാർഥികളുടെയും അധ്യാപകരുടെയും സഹകരണത്തോടെയണ് പഠനം നടത്തി വിവരശേഖരണം നടത്തുന്നത്. പഞ്ചായത്തിലെ 15 വാർഡുകളിലും സംഘം സന്ദർശനം നടത്തും. കുന്നുകൾ, അരുവികൾ, കാവുകൾ, കൃഷിസ്ഥലങ്ങൾ തുടങ്ങിയവ സന്ദർശിക്കുകയും, പ്രദേശത്തുകാണുന്ന പക്ഷികൾ, ജീവജാലങ്ങൾ തുടങ്ങിയവയുടെ ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച് രേഖകളാക്കി മാറ്റും. പുതിയതും പഴയതുമായ കൃഷിരീതികൾ, ജീവിതരീതികൾ തുടങ്ങിയവ ജനങ്ങളെ നേരിൽക്കണ്ട് പഠിച്ച് രജിസ്റ്ററിൽ ഉൾപ്പെടുത്തും. ഭാവിയിൽ പ്രദേശത്തിൻ്റെ ജൈവവൈവിധ്യ ചരിത്രം അറിയാനുള്ള ഗ്രന്ഥമാക്കി മാറ്റുകയാണ് ലക്ഷ്യം. ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഓരോ പ്രദേശത്തും സന്ദർശനം നടത്തി വിവരശേഖരണം നടത്തുകയാണ്. ഡോക്യുമെൻ്റേഷൻ പ്രവർത്തിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്റ് കെ.എസ്. റംലാ ബീഗം നിർവഹിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group