സാംസ്കാരിക നിലയങ്ങൾ ചർച്ചകളുടെ വേദിയാകണം- സ്പ‌ീക്കർ എ.എൻ.ഷംസീർ

സാംസ്കാരിക നിലയങ്ങൾ ചർച്ചകളുടെ വേദിയാകണം- സ്പ‌ീക്കർ എ.എൻ.ഷംസീർ
സാംസ്കാരിക നിലയങ്ങൾ ചർച്ചകളുടെ വേദിയാകണം- സ്പ‌ീക്കർ എ.എൻ.ഷംസീർ
Share  
2025 Sep 17, 08:58 AM
vtk
PREM

വെള്ളറട: സാംസ്‌കാരിക നിലയങ്ങൾ ചർച്ചകളുടെയും സമ്മേളനങ്ങളുടെയും വേദിയാകണമെന്ന് സ്‌പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. കുന്നത്തുകാൽ ഗ്രാമപ്പഞ്ചായത്തിലെ നിലമാമൂട്ടിൽ നിർമിച്ച സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു സ്‌പീക്കർ. ഗ്രാമപ്പഞ്ചായത്തിൻ്റെ ഈ വർഷത്തെ വിവിധ ക്ഷേമപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ നിർവഹിച്ചു. സി.കെ.ഹരിന്ദ്രൻ എംഎൽഎ അധ്യക്ഷനായി.


എംഎൽഎയുടെ ആസ്‌തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ചാണ് സാംസ്‌കാരിക നിലയം പണിതത്. റീഡിങ് റൂം, ലൈബ്രറി, സ്മാർട്ട് അങ്കണവാടി, നൂറുപേർക്ക് ഇരിക്കാവുന്ന ഹാൾ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ സാംസ്ക്‌കാരികനിലയം. ഗുണനിലവാരത്തിൽ ദേശീയ അംഗീകാരം നേടിയെടുത്ത കോരണംകോട് സബ് സെൻ്റർ, കുന്നത്തുകാൽ കുടുംബാരോഗ്യകേന്ദ്രം, കുന്നത്തുകാൽ ആയുർവേദ ആശുപത്രി എന്നിവയിലെ ആരോഗ്യ പ്രവർത്തകരെയും ഐഎസ്ഒ സർട്ടിഫിക്കറ്റ് നേടിയ കുന്നത്തുകാൽ കുടുംബശ്രീ സിഡിഎസിലെ അംഗങ്ങളെയും കുന്നത്തുകാൽ പഞ്ചായത്തിനെ ശുചിത്വഗ്രാമമാക്കുന്നതിന് പ്രയത്നിച്ച ഹരിതകർമസേന അംഗങ്ങളെയും നിർവഹണ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ചടങ്ങിൽ ആദരിച്ചു.


ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ആർ.അമ്പിളി, ജില്ലാപ്പഞ്ചായത്തംഗം വി.എസ്.ബിനു, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജി.കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ടി. വിനോദ്, ഗ്രാമപ്പഞ്ചായത്തംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
PREM

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI