
തിരുവനന്തപുരം സ്ത്രീക്സിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം പള്ളിത്തുറ ജനകീയാരോഗ്യ കേന്ദ്രത്തിൽ മന്ത്രി വീണാ ജോർജ് നിർവഹിച്ചു. സ്ത്രീക്ലിനിക്കുകൾ സംസ്ഥാനത്തെ സ്ത്രീകൾക്കുള്ള സമർപ്പണമാണെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്താണ്. ജീവിതത്തിന്റെ മുൻഗണനയിൽ ആരോഗ്യവും ഉൾപ്പെടണം. ജനകീയ ആരോഗ്യകേന്ദ്രങ്ങൾ എല്ലാ ചൊവ്വാഴ്ചയും സ്ത്രീകൾക്കായി സമർപ്പിക്കുകയാണ്. കാൻസർ എന്ന് കേൾക്കുമ്പോൾ പലർക്കും ഭയമാണ്. ലക്ഷണം കാണുന്നെങ്കിലും അവഗണിക്കും. ഭയംകാരണം പലരും പരിശോധിക്കുന്നില്ല. രാജ്യത്ത് ഏറ്റവും ആയുർദൈർഘ്യമുള്ള സംസ്ഥാനം കേരളമാണ്. എത്രനാൾ ജീവിച്ചാലും ഗുണനിലവാരമുള്ള ജീവിതം നയിക്കണമെങ്കിൽ ആരോഗ്യം ഉറപ്പാക്കണം-മന്ത്രി പറഞ്ഞു.
കടകംപള്ളി സുരേന്ദ്രൻ എംഎൽ.എ അധ്യക്ഷനായി. എൻഎച്ച്എം മിഷൻ ഡയറക്ടർ ഡോ. വിനയ് ഗോയൽ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ.റീന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ മേടയിൽ വിക്രമൻ, കൗൺസിലർ ശ്രീദേവി എ.. പള്ളിത്തുറ പാരിഷ് പ്രീസ്റ്റ് ഫാ. ബിനു അലക്സ്, അഡീഷണൽ ഡയറക്‌ടർമാരായ ഡോ. വി.മീനാക്ഷി, ഡോ. റീത്ത കെ.പി., ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group