
കണ്ണൂർ: സാധാരണ റിസർവേഷൻ (ഓപ്പണിങ് ടിക്കറ്റ്) ആരംഭിച്ച് ആദ്യ 15 മിനിറ്റിനുള്ളിൽ ഓൺലൈൻ വഴി തീവണ്ടി ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കിൽ ഇനി ആധാർ നിർബന്ധം. ഒക്ടോബർ ഒന്നുമുതൽ ഇത് പ്രാബല്യത്തിൽവരുമെന്ന് റെയിൽവേ അറിയിച്ചു. നിലവിൽ 60 ദിവസം മുൻപ് ഒരുവണ്ടിക്ക് മുൻകുട്ടി റിസർവ് ടിക്കറ്റ് ബുക്ക് ചെയ്യാം. സ്റ്റേഷൻ കൗണ്ടറുകളിലും ഐആർസിടിസി ഓൺലൈൻ പ്ലാറ്റ് ഫോമിലും രാവിലെ എട്ടിനാണ് ടിക്കറ്റ് ബുക്കിങ് തുടങ്ങുക. റിസർവേഷൻ ആരംഭിക്കുന്ന ആദ്യ 15 മിനിറ്റിൽ ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ആധാർ നിർബന്ധമാക്കിയത്.
നിലവിലെ സാഹചര്യത്തിൽ ഐആർസിടിസി ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും കൗണ്ടറിനേക്കാൾ വേഗത്തിൽ ഓപ്പണിങ് ടിക്കറ്റ് എടുക്കാം. ഇത് യഥാർഥ യാത്രക്കാരിലെത്താതെ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഈ തീരുമാനമെന്ന് റെയിൽവേ പറയുന്നു. ജൂലായ് മുതൽ തത്‌കാൽ ബുക്കിങ്ങിന് റെയിൽവേ ആധാർ നിർബന്ധമാക്കിയിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group