
കൊച്ചി: സ്വയംവര സിൽക്‌സ് ഇംപ്രസാരിയോ മിസ് കേരള സിൽവർ ജൂബിലി എഡിഷനിൽ സൗന്ദര്യ കിരീടം ശ്രീനിധി സുരേഷിന്. കഴിഞ്ഞ വർഷത്തെ മിസ് കേരള മേഘ ആൻ്റണി ശ്രീനിധിയെ കിരീടം അണിയിച്ചു. അഞ്ജലി ഷമീർ ഇറ്റേണൽ ബ്യൂട്ടി ഫസ്റ്റ് റണ്ണറപ്പും നിതാര സൂസൻ ജേക്കബ് ബ്യൂട്ടി വിത്ത് എലഗൻസ് സെക്കൻഡ് റണ്ണറപ്പുമായി.
തിരുവനന്തപുരം സ്വദേശിയായ ശ്രീനിധി നിയമ വിദ്യാർഥിനിയാണ്. തൃശ്ശൂർ സ്വദേശിയാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാർഥിനി അണ്ടാലി ഷമീർ. പ്രോജക്ട് ഡിസൈനറായ നിതാര സൂസൻ ജേക്കബ് തിരുവല്ല സ്വദേശിയാണ്.
എയ്ഞ്ചൽ തോമസ് (മീസ് ബ്യൂട്ടിഫുൾ ഹെയർ), ദേവിക വിദ്യാധരൻ (മിസ് ബ്യൂട്ടിഫുൾ സ്മൈൽ), ലക്ഷ്‌മിപ്രിയ ബി. (മിസ് ബ്യൂട്ടിഫുൾ സ്കിൻ), ശ്രീനിധി (മിസ് ബ്യൂട്ടിഫുൾ ഐസ്), ജിനു (മിസ് കൺജിനിയാലിറ്റി, മിസ് ടാലന്റഡ്), പൂജ സത്യേന്ദ്രൻ (മിസ് ബ്യൂട്ടിഫുൾ വോയീസ്), അഞ്ജലി ഷമീർ (മിസ് ഫിറ്റ്നസ്), ശ്രീലക്ഷ്മി എൽ.എസ്. (മിസ് ഫോട്ടോജെനിക്) എന്നിവർ സബ് ടൈറ്റിൽ പുരസ്കാരങ്ങൾ സ്വന്തമാക്കി.
ഇടപ്പള്ളി മാരിയറ്റ് ഹോട്ടലായിരുന്നു മത്സരവേദി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group