
കൊച്ചി : 2035-ൽ സ്വന്തമായൊരു സ്പേസ് വർക്ക് സ്റ്റേഷൻ എന്ന സ്വപ്നത്തിലേക്ക് ഇന്ത്യയെത്തുമെന്ന് ഐ.എസ്.ആർല ചെയർമാൻ ഡോ. വി. നാരായണൻ. അതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്‌സ് ഇന്ത്യ കൊച്ചി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പുല്ലേപ്പടി ഐഇഐ ഭവനിൽ സംഘടിപ്പിച്ച 58-ാമത് എൻജിനിയേഴ്സസ് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം,
ഓപ്പറേഷൻ സിന്ദൂറിൻ്റെ പൂർണ വിജയത്തിൽ ഐഎസ്ആർഒ നിർണായക പങ്ക് വഹിച്ചു. ഇന്ത്യ കഴിഞ്ഞ ആറ് ദശാബ്‌ദംകൊണ്ട് ബഹിരാകാശ മേഖലയിൽ നിർണായക മുന്നേറ്റം നടത്തി മറ്റ് വികസിത രാജ്യങ്ങൾക്കൊപ്പം ഇടംപിടിച്ചതായും വി. നാരായണൻ പറഞ്ഞു. സംസ്ഥാനത്തെ വിവിധ എൻജിനിയറിങ് വിദ്യാർഥികളുമായി വി. നാരായണൻ സംവദിച്ചു.
ചടങ്ങിൽ എ.പി.ജെ. അബ്‌ദുൾകലാം സാങ്കേതിക സർവകലാശാല വൈസ് പാൻസലർ ഡോ. കെ. ശിവപ്രസാദ് വിശിഷ്‌ടാതിഥിയായി. ഐഇഐ കൊച്ചി കേന്ദ്രം ചെയർമാൻ ജി. വേലായുധൻ നായർ, സെക്രട്ടറി ടി.സി. പ്രശാന്ത്, കുസാറ്റ് ഫാക്‌ട് ചെയർ പ്രൊഫസർ ഡോ. ജി. മധു, ജനറൽ കൺവീനർ പി രത്നാകര റാവു, ദേശീയ വൈസ് പ്രസിഡൻ്റ് കെ.കെ. ഗോപാലകൃഷ്‌ണൻ നായർ എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group